1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2022

സ്വന്തം ലേഖകൻ: തൊഴിലാളികള്‍ക്ക് ആനുകൂല്യം അനുവദിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അവരുടെ ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നതില്‍ വലിയ മുന്നേറ്റം നടത്തിയതായി അല്‍- റായി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം ജീവനക്കാരില്‍ ആരൊക്കെ മികച്ച പ്രകടനം നടത്തിയെന്ന് ഇതിലൂടെ വിലയിരുത്തും. മികച്ച പ്രകടനം നടത്തിയവര്‍ക്ക് ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.

മൂല്യനിര്‍ണയത്തില്‍ പരിഗണിക്കുന്ന ഘടകങ്ങളിലൊന്നാണ് ജീവനക്കരുടെ ഹാജരെന്ന് സിഎസ്‌സിയും സര്‍ക്കാര്‍ ഏജന്‍സികളുടെയും ഇടയിലുള്ള ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ സിവില്‍ സര്‍വീസ് കമ്മിഷന്റെ (സിഎസ്‌സി) അടുത്ത വൃത്തങ്ങള്‍ അല്‍- റായ് ഡെയ്‌ലിയോട് പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സികള്‍ അവരുടെ ജീവനക്കാരുടെ മൂല്യനിര്‍ണയം ആരംഭിച്ചതായി ശ്രോതസ്സുകള്‍ സ്ഥിരീകരിച്ചു. ഫലങ്ങള്‍ അംഗീകാരത്തിനായി മന്ത്രിമാര്‍ക്ക് കൈമാറുമെന്ന് സൂചിപ്പിക്കുന്നു.

ഈ സ്ഥാപനങ്ങളിലെ പല വകുപ്പുകളിലെ മുഴുവന്‍ മൂല്യനിര്‍ണയ പ്രക്രിയ പൂര്‍ത്തിയാക്കിയതായും മറ്റുള്ള സ്ഥാപനങ്ങളില്‍ പകുതി ജീവനക്കാരുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയതായും വൃത്തങ്ങള്‍ അറിയിച്ചു. ജീവനക്കാരുടെ എണ്ണത്തെയും അവരുടെ ജോലിയുടെ സ്വഭാവത്തെയും ആശ്രയിച്ച് മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കുന്നത് ഒരു വകുപ്പില്‍ നിന്ന് മറ്റൊന്നിലേക്ക് വ്യത്യാസപ്പെടുമെന്ന് ഉറവിടങ്ങള്‍ വ്യക്തമാക്കി.

2021/2022 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിന്റെ വികസന പദ്ധതികള്‍ക്കായി അനുവദിച്ച ബജറ്റിന്റെ 32.8 ശതമാനം മാത്രമാണ് സര്‍ക്കാര്‍ ചെലവഴിച്ചതെന്ന് ഔദ്യോഗിക വിവരങ്ങള്‍ വ്യക്തമാക്കുന്നു. 1.7 ബില്യണ്‍ കെഡിയില്‍ 562.6 ദശലക്ഷം കെഡിയാണ് ചെലവാക്കിയതെന്ന് അല്‍- അന്‍ബ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സുപ്രിം കൗണ്‍സില്‍ ഫോര്‍ പ്ലാനിംഗ് ആന്റ് ഡവലപ്‌മെന്റിന്റെ ജനറല്‍ സെക്രട്ടേറിയറ്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നടപ്പുവര്‍ഷത്തെ വികസന പദ്ധതിയില്‍ 131 പദ്ധതികള്‍ ഉള്‍പ്പെടുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.