1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2021

സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇമ്മ്യൂണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള കോവിഡ് വാക്സിന്‍ എടുത്തിട്ടുള്ളവര്‍ക്ക് രാജ്യത്ത് പ്രവേശിക്കുമ്പോള്‍ ഇന്‌സ്ടിട്യൂഷണല്‍ ക്വാറന്റീനില്‍ നിന്നും ഒഴിവാക്കും. കുവൈറ്റ് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിന്‍, വിദേശത്ത് നിന്നോ കുവൈത്തില്‍ നിന്നോ സ്വീകരിച്ചവരെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കുന്നതിന് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുസ്തഫ അല്‍ റദ കുവൈത്ത് സിവില്‍ ഏവിയേഷനോട് ആവശ്യപ്പെട്ടു.

നിലവില്‍ ഫൈസര്‍ / ബയോണ്‍ടെക് ആസ്ട്രാസെനെക്ക / ഓക്‌സ്‌ഫോര്‍ഡ് മോഡേണ ജോണ്‍സണ്‍ & ജോണ്‍സണ്‍, എന്നീ കമ്പനികളുടെ വാക്സിനാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ളത്. ഇത്തരം വാക്സിനുകള്‍ സ്വീകരിച്ചവരെയാണ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കുന്നത്. കുവൈത്ത് അനുമതി നല്‍കിയിട്ടുള്ള ഏതെങ്കിലും വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം അഞ്ച് ആഴ്ചകള്‍ കഴിഞ്ഞിരിക്കണം. കുവൈത്ത് അനുമതി നല്‍കിയിട്ടുള്ള ഏതെങ്കിലും വാക്‌സിന്റെ രണ്ട് ഡോസുകള്‍ സ്വീകരിച്ച് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിരിക്കണം. കൊവിഡ് രോഗമുക്തി നേടുകയും കുവൈത്ത് അനുമതി നല്‍കിയിട്ടുള്ള ഏതെങ്കിലും വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞവര്‍ ആയീരിക്കണമെന്നും മാർഗരേഖ വ്യക്തമാക്കുന്നു.

അതോടൊപ്പം കൊറോണ വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കാണുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനും ആരോഗ്യ മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വകുപ്പ് ”ഇമ്മ്യൂണ്‍” ആപ്ലിക്കേഷന്‍ ആരംഭിച്ചു. ഇതനുസരിച്ച് കോവിഡ് വാക്സിന്‍ രണ്ട് ഡോസുകള്‍ ലഭിച്ചവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ കഴിയും. കൂടാതെ വാക്സിനേഷന്‍ സ്റ്റാറ്റസ്, അതിന്റെ വിശദാംശങ്ങള്‍, രേഖപ്പെടുത്തിയ വിവരങ്ങള്‍. തുടങ്ങിയവയെല്ലാം ആപ്പിലൂടെ അറിയാന്‍ കഴിയമെന്നതാണ് പ്രത്യേകത.

വീണ്ടും കുവൈത്തിലേക്ക് പ്രവേശിക്കുന്നതിനും യാത്ര ചെയ്യുന്നതിനും വാക്‌സിനേഷന്‍ തെളിവ് ആവശ്യമായേക്കാവുന്ന സാഹചര്യങ്ങളില്‍ ഇമ്മ്യൂണ്‍ ആപ്ലിക്കേഷന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. അതോടൊപ്പം കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും കുവൈത്ത് സ്വദേശികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും അവരുടെ വീട്ടു ജോലിക്കാര്‍ക്കും വിലക്ക് ബാധകമല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.