1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2021

സ്വന്തം ലേഖകൻ: കുവൈത്തിൽ പ്രവാസികൾക്ക് ജൂൺ മുതൽ കോവിഡ് വാക്സീൻ നൽകിത്തുടങ്ങും. 3 മാസം കൊണ്ട് എല്ലാവർക്കും വാക്സീൻ നൽകാനാണു പദ്ധതി. വാക്സീൻ സ്വീകരിക്കാത്തവർക്കു സെപ്റ്റംബർ തൊട്ട് ഇഖാമ (താമസാനുമതി രേഖ) പുതുക്കേണ്ടെന്നാണു സർക്കാർ നിലപാട്.

അതേസമയം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പാക്കിയ കർഫ്യൂ സമയം നിലവിലുള്ള 12 മണിക്കൂറിൽ നിന്നു 10 അല്ലെങ്കിൽ 9 മണിക്കൂർ ആയി ചുരുക്കാനും ആലോചിക്കുന്നുണ്ട്. വൈകിട്ട് 5 നു തുടങ്ങുന്ന കർഫ്യൂ 7നോ 8നോ തുടങ്ങാൻ മന്ത്രിസഭയിൽ ആലോചന നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഈയാഴ്ച തീരുമാനമെടുക്കും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പൊതു ശൗചാലയങ്ങൾ അടച്ചിടാൻ മുനിസിപ്പാലിറ്റി തീരുമാനിച്ചു. 6 ഗവർണറേറ്റുകളിലായി 20 പൊതു ശൗചാലയങ്ങളാണു അടച്ചിടുക. രോഗ വ്യാപനം കണക്കിലെടുത്ത് ജനങ്ങൾ സാമൂഹികം പാലിക്കുന്നതിനൊപ്പം വ്യക്തി ശുചിത്വവും ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.