1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2023

സ്വന്തം ലേഖകൻ: പകൽ സമയത്ത് പൊതുസ്ഥലങ്ങളിൽ പരസ്യമായി ഭക്ഷണം കഴിക്കുന്നവർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഉപവാസ സമയങ്ങളിൽ തുറസ്സായ സ്ഥലത്തുവച്ച് ഭക്ഷണം കഴിക്കരുതെന്നാണ് കുവൈത്തിലെ നിയമം. റമസാന്റെ പവിത്രതയ്ക്കു കളങ്കം വരുത്തുന്നവർക്ക് ഒരു മാസം തടവോ 100 ദിനാർ പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കുമെന്നും ഓർമിപ്പിച്ചു.

അതിനിടെ കുവൈത്തിൽ സഹകരണ സ്റ്റോറുകളിൽ പ്രവാസികൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളിക്കളഞ്ഞ് സഹകരണ സംഘങ്ങൾ രംഗത്തെത്തി.

രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളേയും തങ്ങൾ സ്വാഗതം ചെയ്യുന്നതായി ജമിയ അധികൃതർ വ്യക്തമാക്കി. സഹകരണ സ്ഥാപനങ്ങളിലെ ഡിസ്‌കൗണ്ട് ഉൽപ്പന്നങ്ങൾ പ്രവാസികൾ കൂടുതലായി ഉപയോഗപ്പെടുത്തുന്നതിനെ തുടർന്ന് ചില ജമിയകളിൽനിന്നും സാധനങ്ങൾ വാങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തിയതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു.

സഹകരണ സംഘത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് പ്രവാസികളെ തടയുന്നതും ഉൽപ്പന്നങ്ങൾ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതും നിയമവിരുദ്ധമാണെന്ന് ഉപഭോക്തൃ സംരക്ഷണ അസോസിയേഷൻ മേധാവി മിഷാൽ അൽ മന വ്യക്തമാക്കി.

വിപണിയിലെ നിലവിലെ നിയമങ്ങൾ സഹകരണ സംഘങ്ങൾക്കും ബാധകമാണ്. ഈ വിഷയത്തിൽ ഉടൻ ഇടപെടാൻ വാണിജ്യ മന്ത്രാലയത്തോട് അഭ്യർഥിച്ചതായി മിഷാൽ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.