
സ്വന്തം ലേഖകൻ: കുവൈത്തില്‍ ബിരുദമില്ലാത്ത 60 കഴിഞ്ഞ വിദേശികളുടെ തൊഴില്‍ അനുമതി -വര്‍ക് പെര്‍മിറ്റ് പുതുക്കുന്നത് സംബന്ധിച്ച അന്തിമ നടപടി പുതു വര്‍ഷ ആരംഭത്തില്‍. ഇതു സംബന്ധിച്ച് മാന്‍ പവര്‍ പബ്ലിക് അതോറിറ്റി തീരുമാനം അറിയിച്ചിട്ടില്ല എന്ന് പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു.
ജനസംഖ്യ അസംതുലനം തുടങ്ങി നിരവധി ഘടകങ്ങള്‍ സൂഷ്മമായി പരിശോധിച്ച ശേഷം നിയമം നടപ്പിലാക്കുന്നതിനാണ് ആലോചിക്കുന്നത്. ചേമ്പര്‍ ഓഫ് കോമേഴ്സ് ഇന്‍ഡസ്ട്രി തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ 2021 ആരംഭത്തില്‍ പ്രാബല്യത്തില്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം പുതുവര്‍ഷത്തില്‍ പുതിയ തൊഴില്‍ അനുമതി -വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത് ആരോഗ്യ മന്ത്രാലയ നിര്‍ദേശവും കൌണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ് തീരുമാനവും അനുസരിച്ചായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം 2020 അവസാനിക്കുന്നതിന് മുമ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല