1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2021

സ്വന്തം ലേഖകൻ: കുവൈത്തിൽ തൊഴിൽ വിസ അനുവദിക്കുന്നത് ‌പൂർണമായും ഓൺലൈൻ ‌വഴിയാക്കും. നിലവിൽ ഓൺലൈൻ ആയും ‌ബന്ധപ്പെട്ട ഓഫിസുകളിൽ നേരിട്ടെത്തിയും അപേക്ഷ സമർപ്പിക്കാൻ സൗകര്യമുണ്ട്. ജനുവരി തൊട്ട് മുഴുവൻ നടപടികളും ഓൺ‌ലൈൻ ‌വഴിയാക്കാനാണ് മാൻപവർ അതോറിറ്റി തീരുമാനം.

ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്കും കുടുംബ വിസയിൽ നിന്ന് കമ്പനിയിലേക്കും ഒരേ സ്പോൺസറുടെ കീഴിൽ മറ്റൊരു സ്ഥാപനത്തിലേക്കും വിദ്യാർഥി വിസ തൊഴിൽ വിസയിലേക്കും മാറ്റുന്നതിനുള്ള അതോറിറ്റി വെബ്സൈറ്റ് ‌വഴി ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താനും സൗകര്യമുണ്ടായിരിക്കും.

അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി​യി​ൽ പൂ​ർ​ണ​മാ​യി ഒാ​ൺ​ലൈ​നി​ലേ​ക്ക്​ മാ​റ്റാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി ഉ​ന്ന​ത വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ അ​ൽ അ​ൻ​ബ ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. തൊ​ഴി​ൽ പെ​ർ​മി​റ്റി​ന്​ അ​പേ​ക്ഷി​ക്ക​ൽ, ഒ​രു സ്​​പോ​ൺ​സ​റി​ൽ​നി​ന്ന്​ മാ​റ്റ​ൽ, വി​ദ്യാ​ർ​ഥി വി​സ​യി​ൽ​നി​ന്ന്​ തൊ​ഴി​ൽ വി​സ​യി​ലേ​ക്ക്​ മാ​റ്റ​ൽ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ​ക്കെ​ല്ലാം മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യി​ലൂ​ടെ അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.