സ്വന്തം ലേഖകൻ: ഒമാൻ തീരത്തേക്ക് അടുക്കുന്ന ക്യാർ ചുഴലിക്കാറ്റിനെതിരെ ജാഗ്രത പുലർത്തുകയാണ് ഒമാനിലെ നാഷണൽ സിവിൽ ഡിഫൻസ് കമ്മിറ്റി (എൻസിസിഡി). ടൈംസ് ഓഫ് ഒമാൻ റിപ്പോർട്ട് പ്രകാരം ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നതിന്റെ സൂചനകൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒമാനിൽ അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. സുൽത്താൻ ഖാബൂസ് തുറമുഖത്തിനു സമീപത്തെ റോഡുകളിലേക്ക് തിരമാലകൾ ഇരച്ചെത്തുകയും റോഡിൽ മുഴുവൻ വെളളം നിറയുകയും ചെയ്തിട്ടുണ്ട്.
ക്യാറിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും കടൽതീരങ്ങളിലക്ക് പോകുന്നത് ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ പലരും ഈ മുന്നറിയിപ്പ് അവഗണിച്ച് തീരപ്രദേശത്ത് പോവുകയും ശക്തമായ തിരമാലകളുടെയും വെളളക്കെട്ടുകളുടെയും വീഡിയോകളും ചിത്രങ്ങളുമെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.
അതേസമയം, ക്യാർ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര അറിയിച്ചു. എങ്കിലും ചുഴലിക്കാറ്റിനെ തുടർന്ന് എട്ടുമീറ്റർ ഉയരത്തിൽവരെ തിരമാലകൾ ഉയർന്നുപൊങ്ങാനും ശക്തമായ കാറ്റു വീശാനും സാധ്യതയുണ്ട്. മീൻ പിടുത്തക്കാരും കടലിൽ കുളിക്കാൻ ഇറങ്ങുന്നവരും തീരത്തു നിന്ന് വിട്ടു നിൽക്കണമെന്ന് അധികാരികൾ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല