1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2022

സ്വന്തം ലേഖകൻ: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈയ്ൻ തലസ്ഥാനമായ കിയവിൽ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ പിൻവലിച്ചു. ബെലറൂസിൽ വെച്ച് റഷ്യയുമായി ചർച്ചക്ക് തയ്യാറായതിന്റെ തൊട്ടുപിന്നാലെയാണ് കർഫ്യൂ പിൻവലിച്ചത്. കർഫ്യൂ പിൻവലിച്ചതിനെ തുടർന്ന് യുക്രൈയ്നിൽ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടരുകയാണ്.

കിയവിലെ വാരാന്ത്യ കർഫ്യു അവസാനിച്ചതോടെ പടിഞ്ഞാറൻ പ്രവിശ്യയിലേക്ക് നീങ്ങാൻ ഇന്ത്യക്കാര്‍ക്ക് എംബസി നിർദേശം നൽകി. പ്രത്യേക ട്രെയിൻ സർവീസ് യുക്രൈയ്ൻ റയിൽവേ ആരംഭിക്കുന്നു എന്നാണ് വിവരം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കണമെന്നും യാത്രയിൽ വേണ്ട മുൻകരുതലുകള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി.

കേന്ദ്രമന്ത്രിമാരായ ഹർദീക് സിങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വി. കെ സിങ് എന്നീ കേന്ദ്രമന്ത്രിമാര്‍ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി യാത്ര തിരിക്കും. യുക്രൈയ്ന്റെ അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ വഴി 15000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ഓപറേഷൻ ഗംഗ ലക്ഷ്യമിടുന്നത്. അഞ്ച് വിമാനങ്ങൾ ഇതിനകം രാജ്യത്ത് എത്തി. ബുഡാപെസ്റ്റിൽ നിന്നുള്ള വിമാനം വൈകുന്നേരം ഡൽഹിയിലിറങ്ങും. അതേസമയം റഷ്യയുമായുള്ള ചർച്ചകൾക്കായി യുക്രൈയ്ൻ സംഘം ബെലാറൂസിൽ എത്തിയതായി റിപ്പോർട്ട് ഉണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.