സ്വന്തം ലേഖകന്‍: കിം കാര്‍ദാഷിയാന്റെ അര്‍ധ സഹോദരി കൈലി ജെന്നര്‍ ഒറ്റ ട്വീറ്റു കൊണ്ട് സ്‌നാപ് ചാറ്റിന് നഷ്ടം വരുത്തിയത് 130 കോടി ഡോളര്‍. കിം കാര്‍ദാഷിയാന്റെ അര്‍ധസഹോദരിയും ടെലിവിഷന്‍ റിയാലിറ്റി താരവുമായ കൈലി ജന്നര്‍ മെസേജ് ആപ് ആയ സ്‌നാപ് ചാറ്റ് ഞാനിപ്പോള്‍ ഉപയോഗിക്കാറില്ല എന്നായിരുന്നു ട്വീറ്റ് ചെയ്തത്.
ഇതിനു പിന്നാലെ സ്‌നാപ് ചാറ്റിന്റെ ഓഹരികള്‍ക്കു വിലയിടിഞ്ഞതോടെ ഓഹരി വിപണിയില്‍നിന്ന് അപ്രത്യക്ഷമായത് 130 കോടി ഡോളര്‍. അടുത്തയിടെ അവതരിപ്പിച്ച സ്‌നാപ്ചാറ്റിന്റെ പുതിയ ഡിസൈന്‍ ഉപയോക്താക്കള്‍ക്കു തീരെ പിടിച്ചിരുന്നില്ല.
ഡിസൈന്‍ മാറ്റണമെന്നു പത്തു ലക്ഷം പേരാണ് ആവശ്യപ്പെട്ടത്. ഇതിനു പുറമേ ഇന്‍സ്റ്റഗ്രാമില്‍നിന്നും കനത്ത മത്സരം സ്‌നാപ്ചാറ്റ് നേരിടുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്കിടെ ജന്നര്‍ നടത്തിയ ട്വീറ്റ് ഓഹരിവിപണിയിലെ നിക്ഷേപകരില്‍ ആശങ്ക വിതച്ചുവെന്നാണ് അനുമാനം. ട്വിറ്ററില്‍ 2.5 കോടി ഫോളോവേഴ്‌സ് ജന്നറിനുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല