1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2015

ബ്രിട്ടണില്‍ ഭവന ലഭ്യത വലിയ പ്രശ്‌നമായി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതിനൊരു പരിഹാര ഫോര്‍മുല ലേബര്‍ പാര്‍ട്ടിയുടെ പക്കലുണ്ട്. വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തിയാല്‍ ഈ പദ്ധതി നടപ്പാക്കാനുള്ള പദ്ധതിയുണ്ട് ലേബര്‍ പാര്‍ട്ടിക്ക്.

ബ്രിട്ടണില്‍ ആദ്യമായി വീടു വാങ്ങിക്കുന്ന ആളുകള്‍ക്ക് (ഫസ്റ്റ് ടൈം ബയേഴ്‌സ്) ലോണ്‍ നല്‍കുന്നതിനായി ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് ലേബര്‍ ആസൂത്രണം ചെയ്യുന്നത്. 125000 പൗണ്ട് വരെ ഫസ്റ്റ് ടൈം ബയേഴ്‌സിന് ലോണായി നല്‍കും.

വാറിംഗ്ടണില്‍ നടക്കുന്ന പാര്‍ട്ടിയുടെ റാലിയില്‍ ലേബര്‍ നേതാവ് എഡ് മിലിബാന്‍ഡ് ഹൗസിംഗ് പോളിസി സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഭവന നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണ് കാമറൂണ്‍ സര്‍ക്കാര്‍ കാഴ്ച്ച വെച്ചിരിക്കുന്നതെന്ന് എഡ് മിലിബാന്‍ഡും ലേബര്‍ പാര്‍ട്ടിയും കുറ്റപ്പെടുത്തുന്നു. ജനങ്ങള്‍ക്ക് വീട് സ്വന്തമാക്കാന്‍ ഇതു വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ജനസംഖ്യാ വര്‍ദ്ധനവിന് അനുസൃതമായി വീടുകള്‍ ഉണ്ടാകുന്നില്ലെന്നും ലേബര്‍ പാര്‍ട്ടി കുറ്റപ്പെടുത്തുന്നു.

ബ്രിട്ടണെ ഇനിയും വീടുകള്‍ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ പിന്തുണ നല്‍കും. ഈ തലമുറയില്‍ ആദ്യമായി ഹൗസിംഗ് പ്ലാന്‍ അവതരിപ്പിക്കുന്നത് തങ്ങളാണെന്നും ലേബര്‍ പാര്‍ട്ടി അവകാശപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.