1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2021

സ്വന്തം ലേഖകൻ: കിഴക്കന്‍ ലഡാക്കില്‍ വീണ്ടും സംഘര്‍ഷ അന്തരീക്ഷം. ചൈനയില്‍ നിന്ന് പ്രകോപനപരമായ പെരുമാറ്റം ഉണ്ടാകുന്നതായി ഇന്ത്യ. ഏകപക്ഷീയമായി ചൈന അതിര്‍ത്തിയിലെ നിലവിലെ അവസ്ഥയില്‍ മാറ്റം വരുത്താൻ ശ്രമിക്കുകയാണ്. സമാധനത്തിനായി ശ്രമിക്കുന്നതിനിടയിലാണ് ചൈനയില്‍ നിന്ന് ഗുരുതരമായ പ്രകോപനം ഉണ്ടായതെന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദാം ബാഗ്ചി പറഞ്ഞു.

ചൈന തങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളിലെല്ലാം തന്നെ ധാരാളം സൈന്യത്തെ വിന്യസിച്ച് കൊണ്ടിരിക്കുകയാണ്. അവര്‍ ആയുധങ്ങളും ധാരാളമായി അവിടേക്ക് എത്തിക്കുന്നുണ്ട്. ചൈനീസ് നടപടികള്‍ക്ക് മറുപടിയെന്നോണമാണ് ഇന്ത്യന്‍ സായുധ സേന ഉചിതമായ പ്രത്യാക്രമണങ്ങള്‍ വ്യാഴാഴ്ച നടത്തിയത്. — അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഉഭയകക്ഷി കരാറുകളും പ്രോട്ടോക്കോളുകളും പൂര്‍ണമായി പാലിച്ചുകൊണ്ട് കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ (LAC) ഇനിയും നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ ചൈനീസ് ഭാഗം പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളുടേയെല്ലാം മൂലകാരണം ന്യൂഡല്‍ഹി ആണെന്നാണ് ചൈനയുടെ പുതിയ ആരോപണം. അതുപോലെ തന്നെ ചൈനീസ് പ്രദേശങ്ങളെല്ലാം അനധികൃതമായാണ് ഇന്ത്യ കൈവശപ്പെടുത്തിയിരിക്കുന്നതെന്നും ചൈന ആരോപിക്കുന്നു. ഇത്തരത്തിലുള്ള പുതിയ ആരോപണങ്ങള്‍ക്കുള്ള മറുപടിയെന്നോണമാണ് ഇന്ത്യയുടെ പ്രതികരണം.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്. വസ്തുതകളില്‍ യാതൊരു തരത്തിലുമുള്ള അടിസ്ഥാനവുമില്ല. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ തള്ളികളയുകയാണ് ചെയ്തതെന്നും ബാഗ്ചി പറഞ്ഞു.

‘ചൈനയുടെ ഭാഗത്തു നിന്നുള്ള ധാരാളം സൈന്യത്തെ അണിനിരത്തിയാലും അവരുടെ പ്രകോപനപരമായ പെരുമാറ്റവും നമ്മുടെ എല്ലാ ഉഭയകക്ഷി കരാറുകളും ലംഘിച്ച് ഏകപക്ഷീയമായ തീരുമാനങ്ങളാണ് ചൈന അവലംബിക്കുന്നത്.’– അദ്ദേഹം പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.