സ്വന്തം ലേഖകന്‍: നാട്ടുകാരുടെ മുന്നില്‍ ആളാവാന്‍ ലംബോര്‍ഗിനിയുമായി അഭ്യാസത്തിനിറങ്ങി; നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് തവിടുപൊടിയായി; ലണ്ടന്‍ തെരുവില്‍ കണ്ണീര്‍ പൊഴിച്ച് കാറിന്റെ ഉടമ. വെസ്റ്റ് ലണ്ടനില്‍ നാട്ടുകാരെ കാണിക്കാനായി ലംബോര്‍ഗിനിയുമായി അഭ്യാസത്തിനിറങ്ങിയ ആള്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ്. നാട്ടുകാരുടെ മുന്നില്‍ ഗമ കാണിക്കുന്നതില്‍ ശ്രദ്ധിച്ചതിനാല്‍ കാറിന്റെ നിയന്ത്രണം വിട്ട് അത് മറ്റൊരു കാറിലും മരത്തിലും ഭിത്തിയിലും ഇടിച്ച് സാരമായ കേടുപാടാണ് ഈ സൂപ്പര്‍കാറിന് സംഭവിച്ചിരിക്കുന്നത്.
തന്റെ കാറിന് വന്ന ദുര്‍ഗതിയോര്‍ത്ത് ലണ്ടന്‍ തെരുവില്‍ ഈ ഉടമ കണ്ണീര്‍ വാര്‍ക്കുകയും ചെയ്തിരുന്നു. രണ്ടരലക്ഷം പൗണ്ട് വിലയുള്ള കാറാണ് കടുത്ത കേടുപാടിനിരയായിത്തീര്‍ന്നിരിക്കുന്നത്. കാര്‍ അപകടത്തില്‍ പെട്ടെങ്കിലും ഡ്രൈവര്‍ പരിക്കൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്. ലണ്ടനില്‍ നടന്ന എച്ച്ആര്‍ ഓവന്‍ സൂപ്പര്‍കാര്‍ ഇവന്റില്‍ പങ്കെടുത്ത് വരുന്നതിനിടയിലാണ് കാറുടമയ്ക്ക് ഈ അബദ്ധം സംഭവിച്ചിരിക്കുന്നത്. തന്റെ സൂപ്പര്‍ കാറിനെ ആരോധനയോടെ നോക്കി നില്‍ക്കുകയും അതിന്റെ ഫോട്ടോയെടുകര്കുകയും ചെയ്ത ജനക്കൂട്ടത്തെ കണ്ടപ്പോള്‍ കാറുടമയ്ക്ക് ഗമ വര്‍ധിക്കുകയും കണ്ണും കാതുമില്ലാതെ വണ്ടിയോടിച്ച് അപകടത്തില്‍ പെടുകയുമായിരുന്നു.
ആളുകളുടെ ആരാധന വര്‍ധിപ്പിക്കുന്നതിനായി ഡ്രൈവര്‍ മനഃപൂര്‍വം ആക്‌സിലേറ്ററില്‍ അമര്‍ത്തുകയും എന്‍ജിനെ അലറിപ്പിക്കുകയും വേഗത വര്‍ധിപ്പിക്കുകയുമായിരുന്നു. എന്‍ജിന്റെ അലര്‍ച്ച കേട്ട് ആളുകളുടെ ആവേശം വര്‍ധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അധികം വൈകുന്നതിന് മുമ്പ് തന്നെ കാറിന്റെ നിയന്ത്രണം വിട്ട് പോവുകയും അത് മരത്തിലും മതിലിലും മറ്റൊരു കാറിലും ഇടിക്കുകയുമായിരുന്നു. ഈ ഇടിയുടെ കാഴ്ചകള്‍ പകര്‍ത്താനും ജനക്കൂട്ടം ആവേശത്തോടെ മൊബൈല്‍ ഫോണുമായി ചുറ്റും കൂടുകയും ചെയ്തിരുന്നു.
ഇടിയില്‍ കാറിന്റെ ബോണറ്റും ബൂട്ടും തകര്‍ന്നിട്ടുണ്ട്. കാര്‍ മരത്തിലിടിച്ച് നിന്നതിനാല്‍ ഇത് തലകീഴായി മറിയുന്നതില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. കാറിന് ചുറ്റും കൂടിയവര്‍ക്ക് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു. അടുത്തുള്ള തെരുവ് വരെ കാറിന്റെ ഇടിയുടെ ശബ്ദം കേള്‍ക്കാമായിരുന്നുവെന്നാണ് ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരാള്‍ വെളിപ്പെടുത്തുന്നത്. ഇവന്റില്‍ പങ്കെടുത്ത് മടങ്ങുന്ന കാറുകള്‍ ശബ്ദമുണ്ടാക്കുന്നതും വേഗത്തില്‍ ഓടുന്നതും കാണാന്‍ ആളുകള്‍ക്ക് ഏറെ ഇഷ്ടമാണെന്നും എന്നാല്‍ ഈ കാര്‍ അപകടത്തില്‍ പെട്ടതില്‍ വിഷമിക്കുന്നവര്‍ ഏറെയുണ്ടെന്നും ഒരു ദൃക്‌സാക്ഷി വെളിപ്പെടുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല