1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2020

സ്വന്തം ലേഖകൻ: പൗരത്വനിയമ ഭേദഗതിക്കെതിരേ റിപബ്ലിക് ദിനത്തില്‍ ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ അണിനിരന്ന് ലക്ഷങ്ങള്‍. കാസര്‍കോട് മുതല്‍ കന്യാകുമാരിയിലെ കളിയിക്കാവിള വരെ തീര്‍ത്ത സൃംഖലയില്‍ രാഷ്ട്രീയ-സിനിമാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരടക്കം പങ്കാളികളായി.

കാസര്‍കോട്ട് എസ്. രാമചന്ദ്രന്‍ പിള്ള ആദ്യ കണ്ണിയും തിരുവനന്തപുരത്ത് എം.എ. ബേബി അവസാന കണ്ണിയുമായി. 620 കിലോമീറ്ററിലാണ് ശൃംഖല തീര്‍ത്തത്. വലിയ ജന പങ്കാളിത്തമാണ് സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുത്തു.

പരിപാടിയില്‍ പങ്കെടുത്തവരെല്ലാം ചേര്‍ന്ന് ഭരണഘടനയുടെ ആമുഖം വായിക്കുകയും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു. സമസ്ത എ.പി, ഇ.കെ വിഭാഗം നേതാക്കളും ശൃംഖലയില്‍ പങ്കെടുത്തു. വൈകീട്ട് നാലുമണിക്ക് കാസര്‍കോട്ടുനിന്ന് ദേശീയപാതയോട് ചേര്‍ന്ന് തീര്‍ത്ത മനുഷ്യശൃംഖലയില്‍ 70 ലക്ഷത്തോളം ആളുകള്‍ പങ്കെടുത്തെന്നാണ് എല്‍.ഡി.എഫിന്റെ വിലയിരുത്തല്‍. ഇടതുമുന്നണിക്ക് പുറത്തുനിന്നുള്ള പിന്തുണയും മനുഷ്യശൃംഖലയില്‍ കണ്ണികളായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.