1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2015

സ്വന്തം ലേഖകന്‍: ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ അധ്യാപകരുടെ മോചനം അനിശ്ചിതത്വത്തില്‍. ലിബിയയിലെ സിര്‍തെയില്‍നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ രണ്ട് അധ്യാപകരെക്കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചില്ല.

ലിബിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് നിയന്ത്രണത്തിലുള്ള മേഖലയില്‍നിന്ന് നാല് അധ്യാപകരെ ബന്ദികളാക്കിയ വാര്‍ത്ത വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. ഇതിനുപിന്നാലെ കര്‍ണാടകക്കാരായ രണ്ട് അധ്യാപകരെ അവര്‍ മോചിപ്പിച്ചിരുന്നു.

ആന്ധ്രാപ്രദേശ് സ്വദേശികളായ ബലറാം, ഗോപീകൃഷ്ണ എന്നിവരാണ് ഇപ്പോഴും ബന്ദികളായി തുടരുന്നത്. വിവരങ്ങള്‍ക്കായി ട്രിപ്പോളിയിലെ ഇന്ത്യന്‍ എംബസിയുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്.

ഇതിനിടെ, ലിബിയന്‍ സംഭവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ ട്വിറ്റര്‍ സന്ദേശം വിവാദമായി. ഇസ്ലാമിക് സ്റ്റേറ്റുമായി ഇന്ത്യക്ക് എന്തെങ്കിലും ഇടപാടുകളുണ്ടോ എന്നാണ് തിവാരി ‘ട്വിറ്ററി’ല്‍ കുറിച്ചത്.

രണ്ടുപേരെ മോചിപ്പിച്ചത് സന്തോഷകരമാണ്. മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു. ഇതിന്റെ നേട്ടം സുഷമാ സ്വരാജിനാണെങ്കില്‍ ഇന്ത്യയ്ക്ക് സിറിയയിലെ ഐ.എസ്സുമായി എന്താണിടപാട്, മനീഷ് ട്വിറ്റര്‍ സന്ദേശത്തില്‍ ചോദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.