
സ്വന്തം ലേഖകൻ: പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശം. ഇത്തരക്കാരില്‍ കൊവിഡ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഐസിഎംആര്‍ നിര്‍ദേശം. കൊവിഡ് വന്നുപോയവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശിക്കുന്നുണ്ട്.
24 ദിവസത്തിനുള്ളില്‍ രാജ്യത്ത് 60 ലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ജീവിതശൈലി രോഗങ്ങള്‍ ഉള്ളവര്‍ വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാണിക്കരുതെന്നും ആശങ്കയുള്ളവര്‍ വിദഗ്ധ ഉപദേശം തേടിയ ശേഷം വാക്‌സിന്‍ സ്വീകരിക്കണമെന്നും ഐസിഎംആര്‍ വ്യക്തമാക്കി. അതേസമയം കൊവിഡ് വന്നു പോയ മൂന്നില്‍ ഒരാള്ക്ക് ആന്റിബോഡി രൂപപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞതായി ഐസിഎംആര്‍ പറഞ്ഞു.
അതിനാല്‍ കൊവിഡ് വന്നുപേയവരും നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണം. 11 സംസ്ഥാനങ്ങളിലെ മുന്‍ഗണന പട്ടികയിലെ 65 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കി കഴിഞ്ഞതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അമേരിക്ക 26 ദിവസവും ബ്രിട്ടന്‍ 46 ദിവസവും എടുത്താണ് 60 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ഡ നല്‍കിയത്. എന്നാല്‍ ഇന്ത്യക്ക് 24 ദിവസം മാത്രമാണ് വേണ്ടിവന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല