സ്വന്തം ലേഖകന്‍: നൂറ് ഡോളര്‍ മുടക്കിയാല്‍ ലയണ്‍ ഹൗസില്‍ ഒരു രാത്രി അന്തിയുറങ്ങാം; തുണയായി എഴുപത്തിയേഴ് സിംഹങ്ങളും; വ്യത്യസ്തമായി വിനോദസഞ്ചാര പാക്കേജ് അവതരിപ്പിച്ച് ദക്ഷിണാഫ്രിക്ക. അതിമനോഹരമായ വീട്ടില്‍ എഴുപത്തിയേഴ് സിംഹങ്ങളുടെ അടുത്തായി രാത്രി ആസ്വദിക്കുവാന്‍ സൗകര്യമൊരുക്കി സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ദക്ഷിണാഫ്രിക്കയിലെ വിനോദസഞ്ചാര മേഖല.
സിംഹവീടെന്ന് വിളിപ്പേരുളള വീട്ടില്‍ പ്രകൃതി ഭംഗി നുകര്‍ന്ന് സിംഹങ്ങളുടെ അടുത്തായി താമസിക്കുന്നതിന് ഒരു രാത്രി നല്‍കേണ്ടത് നൂറ് ഡോളറാണ്. വംശനാശഭീഷണി നേരിടുന്ന സിംഹങ്ങളുടെ സംരക്ഷണത്തിനായാണ് ലയണ്‍ ഹൗസ് ഒരുക്കിയിരിക്കുന്നത്.
സന്ദര്‍ശകരുടെ സംരക്ഷണമുറപ്പാക്കി വീടിന് ചുറ്റും വൈദ്യുതി പ്രവഹിക്കുന്ന വേലിയും കെട്ടിയിട്ടുണ്ട്. ജി ജി കണ്‍സര്‍വേഷന്‍ എന്ന കമ്പനിയാണ് ഇത്തരമൊരു അവസരമൊരുക്കിയിരിക്കുന്നത്. സിംഹങ്ങളുടെ സ്വാഭാവിക പെരുമാറ്റവും രീതികളും ഇവിടെയെത്തുന്നവര്‍ക്ക് മതിയാവോളം ആസ്വദിക്കാം.
വിനോദവും സാഹസികതയും ഒരുപോലെ ഇഷ്ടപ്പെടുന്നവര്‍ക്ക് സിംഹവീട് വിസ്മയിപ്പിക്കുന്ന അനുഭവമാകും. സിംഹങ്ങള്‍ മാത്രമല്ല സീബ്രകളും ഒട്ടകപക്ഷികളും സഞ്ചാരികളെ സ്വീകരിക്കാനുണ്ട്. സിംഹങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുളള പുതിയ ഉദ്യമത്തിന് ലോകമെമ്പാടും നിന്ന് അഭിനന്ദന പ്രവാഹമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല