
സ്വന്തം ലേഖകൻ: ലിവര്‍പൂളിൽ അഭയാര്‍ത്ഥി വിരുദ്ധ റാലിയിൽ അതിക്രമം. ഴിഞ്ഞ ദിവസം മേഴ്‌സിസൈഡിലെ നോവെസ്ലിയിലുള്ള സ്യുട്ട്‌സ് ഹോട്ടലിനു മുന്‍പിലായിരുന്നു പ്രകടനം നടന്നത്. അഫ്ഗാനില്‍ നിന്നെത്തിയ അഭയാര്‍ത്ഥികളെയാണ് പ്രധാനമായും ഇവിടെ താമസിപ്പിച്ചിരിക്കുന്നത്.
അക്രമാസക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ ഇപ്പോള്‍ മാറ്റിപ്പാര്‍പ്പിക്കുകയാണ്. താലിബാന്‍ രണ്ടാം വട്ടം അധികാരം പിടിച്ചെടുത്തപ്പോള്‍, ജീവന്‍ രക്ഷിക്കാനായി ഓടിയെത്തിയവരാണ് ഇവര്‍. ഇവരില്‍ പലരും മുന്‍ സര്‍ക്കാരിനെ സഹായിച്ചിരുന്ന പാശ്ചാത്യ ശക്തികളുടെ സഹായികളായും ജീവനക്കാരായും പ്രവര്‍ത്തിച്ചവരാണ്. നാട്ടില്‍ നിന്നും ജീവന്‍ ഭയന്ന് ഇവിടെ എത്തിയപ്പോള്‍ വീണ്ടും ജീവന് ഭീഷണി എന്നായിരുന്നു ഒരു അഫ്ഗാന്‍ അഭയാര്‍ത്ഥി പറഞ്ഞത്.
അഭയാര്‍ത്ഥികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കെയര്‍ 4 കലൈസ് പ്രവര്‍ത്തകര്‍ ഇന്നലെ ചോക്കലേറ്റുകളും കേക്കുകളും, മധുരപലഹാരങ്ങളും ഒക്കെയായി അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തിയിരുന്നു. അവരുടെ ആശങ്കകള്‍ അകറ്റി സന്തോഷിപ്പിക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. വെള്ളിയാഴ്ച്ച നടന്ന അക്രമാസക്ത സമരവുമായി ബന്ധപ്പെട്ട് 15 പേരോളം ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. അതില്‍ ഒരാള്‍ 13 വയസ്സുള്ള ഒരു കൗമാരക്കാരനായിരുന്നു. രണ്ട് സ്ത്രീകളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
ദുരിതപൂര്‍ണ്ണമായ സാഹചര്യങ്ങളില്‍, വീടും നാടും വിട്ട് പലായനം ചെയ്യേണ്ടി വന്നവരാണ് ഹോട്ടലില്‍ ഉള്ളവര്‍ എന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടന്‍ ഒരു സ്വര്‍ഗമാണെന്ന് കരുതുന്നതിലാണ് അവര്‍ സഹായം അഭ്യര്‍ത്ഥിച്ച് ഇവിടെ എത്തിയതെന്നും കെയര്‍ 4 കലൈസ് വക്താവ് പറയുന്നു. അവിടെയാണ് അവര്‍ ഒരു ജനതയുടെ വെറുപ്പും കോപവും തിരിച്ചറിഞ്ഞത് എന്നും അവര്‍ പറഞ്ഞു. ഇത് അഭയാര്‍ത്ഥികളില്‍ വീണ്ടും അരക്ഷിതബോധം സൃഷ്ടിച്ചിരിക്കുകയാണ്.
അതേസമയം, അഭയാര്‍ത്ഥികളെ പുറത്താക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭണം നടത്തുന്നവര്‍ ഹോട്ടലിന് മുന്‍പില്‍ ഒരു പോലീസ് വാഹനത്തിന് തീയിട്ടു. അഭയാര്‍ത്ഥി ക്യാമ്പില്‍ താമസിക്കുന്ന ഒരു 25 കാരന്‍ തന്നെ പീഢിപ്പിച്ചു എന്ന് ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പറയുന്ന വീഡിയോ ആയിരുന്നു ഈ പ്രതിഷേധത്തിന് തിരികൊളുത്തിയത്. ഫെബ്രുവരി 6 ന് കിര്‍ബിയില്‍ വെച്ച് നടന്ന ഒരു പീഢനശ്രമത്തെ കുറിച്ചും ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ പീഢനവിഷയം പൊതുജനങ്ങള്‍ തന്നെ പോലീസിനെ അറിയിച്ചിരുന്നു. ഇരയുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല എങ്കിലും ഇതുവായി ബന്ധപ്പെട്ട് പ്രായം ഇരുപതുകളില്‍ ഉള്ള ഒരു വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല