1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2022

സ്വന്തം ലേഖകൻ: വ്യാപകമാരകശേഷിയുള്ള കോവിഡിന്റെ ബി.എ ടു വകഭേദം കണ്ടെത്തിയതിനെതുടർന്ന് ചൈനയിലെ ഷാങ്ഹായിൽ ആഴ്ചകളായി ലോക്ഡൗൺ തുടരുകയാണ്. 2019 അവസാനത്തോടെയുണ്ടായ ലോക്ഡൗണിന് ശേഷം ചൈനയിൽ ആവർത്തിക്കുന്ന ഭീതിദമായ ലോക്ഡൗണായാണ് ഇതിനെ മാധ്യമങ്ങൾ വിലയിരുത്തുന്നത്.

എന്നാൽ, ഈ ഒറ്റപ്പെടൽ സഹിക്കാനാകാതെ അപാർട്ട്മെന്‍റിൽ നിന്ന് അലറിവിളിക്കുന്ന ഷാങ്ഹായ് നിവാസികളുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. റേഡിയോ അവതാരകനും എഴുത്തുകാരനുമായ പാട്രിക് മാഡ്രിഡാണ് സംഭവത്തിന്‍റെ വിഡിയോ ട്വിറ്ററിൽ പേസ്റ്റ് ചെയ്തത്. ഒന്നര മിനുറ്റ് ദൈർഘ്യമുള്ള വിഡിയോ ഇതിനോടകം തന്നെ ഏഴ് ദശലക്ഷത്തിലധികം ആളുകൾ കണ്ടിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം എല്ലാ നഗരവാസികളോടും ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നാണ് അധികൃതർ വിവരം നൽകിയിരിക്കുന്നത്. ചൈനീസ് സർക്കാർ റേഷനും മറ്റ് അവശ്യ വസ്തുക്കളും എല്ലാർക്കും എത്തിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പലരും അവശ്യവസ്തുക്കൾ ലഭിക്കാതെ ബുദ്ധിമുട്ടുന്നതായി സമൂഹമാധ്യമങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.