1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2019

സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഇതുവരെ മികച്ച പോളിങ്; മിക്ക പോളിങ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്ത് മികച്ച പോളിങ്. ഉച്ച വരെ 34 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തി. തൃശൂര്‍, ഇടുക്കി മലപ്പുറം,കോഴിക്കോട് മണ്ഡലങ്ങളില്‍ മികച്ച പോളിങാണ്.പത്തനംതിട്ട,കണ്ണൂര്‍,കാസര്‍കോട് എന്നിവിടങ്ങളിലും കനത്ത പോളിങാണ് രേഖപ്പെടുത്തുന്നത്.

വിവി പാറ്റ് മെഷീനകത്ത് വിഷപ്പാമ്പ്. മയ്യില്‍ കണ്ടക്കൈയിലെ 145ാം ബൂത്തായ കണ്ടക്കൈ എ.എല്‍.പി സ്‌കൂളിലാണ് പാമ്പിനെ കണ്ടത്. ഇന്ന് രാവിലെ വോട്ടിംഗ് മോക് പോള്‍ ആരംഭിക്കുന്നതിനായി വിവി പാറ്റ് മെഷീന്‍ തുറന്നപ്പോഴാണ് വിഷപ്പാമ്പിനെ കണ്ടത്. പിന്നീട് പാമ്പിനെ തല്ലിക്കൊന്ന ശേഷമാണ് പോളിങ് തുടങ്ങിയത്.

വോട്ടിങിനിടെ പരാതി ഉയര്‍ന്ന സ്ഥലങ്ങളില്‍ ഒരു മണിക്കൂര്‍ വോട്ടിങ് നീട്ടണമെന്ന് രമേശ് ചെന്നിത്തല.തകരാര്‍ മൂലം വോട്ടിങ് വൈകിയിടത്തും ക്രമക്കേട് ഉയര്‍ന്നിടത്തും നീട്ടണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ചെന്നിത്തല കത്തയച്ചു.

വോട്ടിങ് യന്ത്രം സംബന്ധിച്ച് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. വോട്ടിങ് മെഷീന്‍ സംബന്ധിച്ച പരാതി ഉന്നയിച്ച് അത് തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് ടിക്കാറാം മീണ പറഞ്ഞു. റൂള്‍ 49 എംഎ , ഐ പി സി 177 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കും.

തിരുവനന്തപുരത്ത് വോട്ടിങ് മെഷീനില്‍ ക്രമക്കേടെന്ന് പരാതി ഉന്നയിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം. തിരുവനന്തപുരം ചൊവ്വരയില്‍ നിന്നും പരാതി ഉന്നയിച്ചവര്‍ക്കും പട്ടത്തു നിന്നും പരാതി നല്‍കിയ എബിനെതിരെയുമാണ് കേസെടുക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചത്.

രണ്ട് പരാതിയാണ് ചൊവ്വരയില്‍ നിന്നും ഉയര്‍ന്നത്. ഒന്നാമത് കോണ്‍ഗ്രസിന് വോട്ടു ചെയ്യുമ്പോള്‍ താമരയ്ക്ക് വോട്ടു വീഴുന്നുവെന്നതാണ്. രണ്ടാമത്തേത് കോണ്‍ഗ്രസിനു വോട്ടു ചെയ്യുമ്പോള്‍ അതിനുനേരെയുള്ള ബട്ടണില്‍ ലൈറ്റ് തെളിയിരുന്നില്ലയെന്നത്. ഈ രണ്ട് പരാതികളും പരിശോധിച്ചുവെന്നും എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നുമാണ് ജില്ലാ കലക്ടറുടെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയും വിശദീകരണം.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.