1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2024

സ്വന്തം ലേഖകൻ: രാഷ്ട്രീയ നിരീക്ഷകരുടെയും തെരഞ്ഞെടുപ്പ് വിശകലനം ചെയ്യുന്നവരുടെയും കണക്കുകൂട്ടലുകള്‍ പാടെ തെറ്റിച്ചുകൊണ്ട് ലണ്ടന്‍ മേയര്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും സാദിഖ് ഖാന് ജയം. അള്‍ട്രാ ലോ എമിഷന്‍ സോണ്‍ നിരക്കുകള്‍ നഗരത്തിലാകെയായി വ്യാപിപ്പിച്ചതും, വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ നിരക്കും, ഗാസാ പ്രശ്നവുമെല്ലാം ഖാന്റെ പരാജയത്തിലേക്ക് വഴിതെളിക്കും എന്ന കണക്കു കൂട്ടലുകള്‍ക്കിടയിലാണ് ഈ ജയം എന്നതാണ് ശ്രദ്ധേയം. മാത്രമല്ല, എതിര്‍ സ്ഥാനാര്‍ത്ഥി കാണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ സൂസന്‍ ഹാളിനേക്കാള്‍ 2,76,000 വോട്ടുകളുടെ ഭൂരിപക്ഷം നേടി എന്നതും എടുത്തു പറയേണ്ട വസ്തുതയാണ്.

ഒരു പൊതു തെരഞ്ഞെടുപ്പിനുള്ള സമയമായിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത് എന്നായിരുന്നു വിജയശേഷമുള്ള സാദിഖ് ഖാന്റെ പ്രതികരണം. 2024 മാറ്റത്തിന്റെ വര്‍ഷമായിരിക്കുമെന്ന് പറഞ്ഞ ഖാന്‍, ഋഷി സുനക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍, അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ലേബര്‍ പാര്‍ട്ടി തയ്യാറാണെന്നും പറഞ്ഞു. മൂന്നാം തവണയും മേയര്‍ ആയതോടെ, ഇനി ദേശീയ രാഷ്ട്രീയത്തിലേക്ക് തിരിയുമോ എന്ന ചോദ്യത്തിന്, തന്‍ ഹാട്രിക്കിന്റെ സന്തോഷം അനുഭവിക്കുകയാണെന്നും ബാക്കിയെല്ലാാം കാാത്തിരുന്ന് കാാണാാം എന്നുമായിരുന്നു മറുപടി.

വരുന്ന തെരഞ്ഞെടുപ്പില്‍ കീര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ താന്‍ അതിയായി സന്തോഷിക്കുമെന്നും ഖാന്‍ പറഞ്ഞു. ഈ വര്‍ഷം രണ്ടാം പകുതിയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു ജനുവരിയില്‍ പ്രാധാനമന്ത്രി പറഞ്ഞത്. കഴിഞ്ഞ എട്ട് വര്‍ഷക്കാലമായി ടോറി സര്‍ക്കാരിന്റെ തിരമാലകള്‍ക്കെതിരെ ലണ്ടന്‍ നീന്തുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതു തെരഞ്ഞെടുപ്പ് രാജ്യത്തെ ഒരു പുതിയ ദിശയിലേക്ക് നയിക്കും എന്ന് മാത്രമല്ല, ലണ്ടന്‍ നിവാസികള്‍ കാത്തിരുന്ന പല ധീരമായ തീരുമാനങ്ങളും നടപ്പില്‍ വരുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും, സാദിഖ് ഖാന്റെ വിജയം ടോറികളെ ആത്മപരിശോധനക്ക് ഇടവരുത്തും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നാത്. സൂസാന്‍ ഹോള്‍ എങ്ങനെ സ്ഥാനാര്‍ത്ഥി ആയെന്നും, അവര്‍ക്ക്, നിലവിലെ മേയറുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്ള ജനരോഷം മുതലെടുക്കാന്‍ കഴിയാാതെ പോയത് എന്തുകൊണ്ടാണെന്നും പാര്‍ട്ടി പരിശോധിക്ക്മും എന്ന് അവര്‍ കരുതുന്നു.

ലണ്ടന്‍ നഗരത്തിലെ വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യ നിരക്കായിരുന്നു ഹള്‍ പ്രധാനമായും ചര്‍ച്ചാ വിഷയമാക്കിയത്. ദി വയര്‍ കാണുന്നത് ഹാള്‍ നിര്‍ത്തണം എന്നായിരുന്നു ഇതിനോട് ഖാന്‍ പ്രതികരിച്ചത്. അതുകഴിഞ്ഞ് കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോഴായിരുന്നു ഹെയ്നാള്‍ട്ടില്‍ 14 കാരനായ ബാലന്‍ വാളിനിരയായത്. 2021 ലെ തെരഞ്ഞെടുപ്പില്‍, ഷോണ്‍ ബാലിക്കെതിരെ നേടിയ ഭൂരിപക്ഷത്തേക്കാള്‍ 4.7 ശതമാനം കൂടുതല്‍ ഭൂരിപക്ഷം നേടിയാണ് ഇത്തവണ ഖാന്‍ ജയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.