1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2015

ലണ്ടനില്‍നിന്നുള്ള മൂന്ന് പെണ്‍കുട്ടികള്‍ ടര്‍ക്കിയിലേക്ക് പോയിട്ടുണ്ടെന്നും ഇവര്‍ അവിടെനിന്നും സിറിയന്‍ അതിര്‍ത്തി കടന്ന് ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പൊലീസിനെ ആശങ്കപ്പെടുത്തുന്നു. പതിനഞ്ച് വയസ്സ് പ്രായമുള്ള ഷമീമാ ബീഗം, കദീസാ സുല്‍ത്താന്‍ പിന്നെ പേര് വെളിപ്പെടുത്താത്ത മറ്റൊരു പെണ്‍കുട്ടിയുമാണ് ലണ്ടനില്‍നിന്ന് ടര്‍ക്കിയിലേക്ക് പോയിരിക്കുന്നത്. ഗാറ്റ്‌വിക്കില്‍നിന്ന് ചൊവ്വാഴ്ച്ചയാണ് അവര്‍ ടര്‍ക്കിയിലേക്ക് പോയതെന്നും ബെഥ്‌നല്‍ ഗ്രീന്‍ അക്കാദമിയില്‍നിന്നുള്ള പെണ്‍കുട്ടികളാണിവരെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ ഡിസംബറില്‍ സിറിയയിലേക്ക് യാത്ര ചെയ്തു എന്ന് പൊലീസ് വിശ്വസിക്കുന്ന പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാണ് ഇവര്‍ മൂന്ന് പേരും. ഡിസംബറില്‍ പോയ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ അറിയുന്നതിനായി ഇവരെ ചോദ്യം ചെയ്തിരുന്നതുമാണ്.

ഈ പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ തകര്‍ന്നിരിക്കുകകയാണെന്നും, അവര്‍ ടര്‍ക്കിയില്‍തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ പെണ്‍കുട്ടികള്‍ക്ക് പൊലീസ് അഭ്യര്‍ത്ഥന അയച്ചിട്ടുണ്ട്. സിറിയയിലേക്ക് പോകരുതെന്നും മടങ്ങി വരണമെന്നുമാണ് പൊലീസ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. മൂന്നാമത്തെ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്താത്തത് കുടുംബാംഗങ്ങളുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ്.

മൂന്ന് പെണ്‍കുട്ടികളെയും കുറിച്ചുള്ള വിശദമായ കാര്യങ്ങള്‍ പൊലീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവരുടെ ചിത്രങ്ങളും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട.് ഗാറ്റ് വിക്ക് വിമാനത്താവളത്തില്‍നിന്ന് ടര്‍ക്കിയിലേക്ക് പോകുന്നതിനായി ബാഗുമായി എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.