1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2022

സ്വന്തം ലേഖകൻ: ലണ്ടനിലെ മലിനജല സാമ്പിളുകളില്‍ പോളിയോ വൈറസ് കണ്ടെത്തി. കൂടുതല്‍ വിശകലനം നടന്നുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയും ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥരും ബുധനാഴ്ച പറഞ്ഞു. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ട പോളിയോ വൈറസ് മനുഷ്യരില്‍ കണ്ടെത്തിയിട്ടില്ല. ലണ്ടനില്‍ മലിനജല സാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍ ‘ടൈപ്പ് 2 വാക്‌സിന്‍ ഡെറിവൈഡ് (വിടിപിവി2) പോളിയോ വൈറസ് കണ്ടെത്തി.

‘മലിനജല സാമ്പിളുകളില്‍ നിന്ന് മാത്രമാണ് വൈറസ് വേര്‍തിരിച്ചെടുത്തതെന്നത് ശ്രദ്ധേയമാണ്. ഇതുമായി ബന്ധപ്പെട്ട കേസുകളൊന്നും കണ്ടെത്തിയിട്ടില്ല. എല്ലാത്തരത്തിലുമുള്ള പോളിയോ വൈറസ് കുട്ടികള്‍ക്ക് ഭീഷണിയാണ്’. പ്രധാനമായും അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ മാരകമായി ബാധിക്കുന്ന പകര്‍ച്ചവ്യാധിയായ പോളിയോ വൈറസിനെ തുടച്ചുനീക്കുന്നതിന് അടുത്ത ദശകങ്ങളില്‍ ഒരുവലിയ ആഗോളശ്രമം നടത്തിയിരുന്നു.

125 രാജ്യങ്ങളില്‍ പോളിയോ വൈറസ് വ്യാപിക്കുകയും ലോകമെമ്പാടും 350,000 കേസുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. 1988 മുതല്‍ കേസുകള്‍ 99 ശതമാനം കുറഞ്ഞു. പോളിയോ വൈറസിന്റെ സാന്നിധ്യം ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തവരിലും ശുചിത്വ കുറവുള്ള സ്ഥലങ്ങളിലുമാണ് പോളിയോ കണ്ടെത്തിയിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച്, 2020 ല്‍ ആഗോളതലത്തില്‍ 959 വിടിപിവി2 കേസുകള്‍ സ്ഥിരീകരിച്ചു. പോളിയോ രോഗം പ്രധാനമായും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.