1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2020

സ്വന്തം ലേഖകൻ: നഗരത്തിലെ ഫ്ലാറ്റിൽ തമിഴ്​ കുടുംബത്തിലെ മൂന്ന്​ പേരെ മരിച്ച നിലയിൽ കണ്ടെത്തി. 36കാരിയായ പൂർണ കാമേശ്വരി ശിവരാജ്​, മൂന്ന്​ വയസുകാരനായ മകൻ കൈലാശ്​ കുഹാരാജ്​ എന്നിവരാണ്​ ആദ്യംമരിച്ചത്​. പൊലീസ്​ സംഭവ സ്​ഥലത്തെത്തിയ ശേഷം ദേഹത്ത്​ മുറിവേറ്റ പാടുകളുമായി കാണപ്പെട്ട പൂർണയുടെ ഭർത്താവ്​ കുഹ രാജ്​ സീത പരാനന്ദനും (42) മരിച്ചു.

പൂർണയെയും മകനെയും കൊലപ്പെടുത്തിയ ശേഷം പൊലീസ്​ ഫ്ലാറ്റി​െലത്തിയ സമയം കുഹ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ്​ അന്വഷണ സംഘത്തി​െൻറ നിഗമനം. വ്യാഴാഴ്​ച നടക്കുന്ന പോസ്​റ്റ്​മോർട്ടത്തിനും വിശദമായ അന്വേഷണങ്ങൾക്കും ശേഷം മാത്രമേ ഇക്കാര്യം ഉറപ്പിച്ച്​ പറയാൻ സാധിക്കുകയുള്ളൂ.

‘ഞങ്ങൾ കേസന്വേഷണത്തി​െൻറ പ്രാരംഭ ഘട്ടത്തിലാണ്​. പൂർണയും കൈലാശും കുറച്ച്​ സമയങ്ങൾക്ക്​ മു​േമ്പ തന്നെ മരിച്ചിരുന്നു. കൊലപാതകങ്ങളിലേക്കും കുഹയുടെ മരണത്തിലേക്കും നയിച്ച സംഭവങ്ങൾ ഞങ്ങൾ വിശകലനം ചെയ്​ത്​ വരുന്നു’ -അ​ന്വേഷണ ഉദ്യോഗസ്​ഥനും ഡിറ്റക്​ടീവ്​ ചീഫ്​ ഇൻസ്​പെക്​ടറുമായ സൈമൺ ഹാർഡിങ്​ പറഞ്ഞു.

​പ്രാഥമിക അന്വേഷണത്തിൽ പൂർണയെയും മകനെയും സെപ്​റ്റംബർ 21 മുതൽ കാണാനില്ലെന്ന്​ കണ്ടെത്തിയിരുന്നു. ഞായറാഴ്​ച ബന്ധുക്കളിൽ ഒരാളാണ്​ പൂർണയെയും മകനെയും കുറിച്ച്​ വേവലാതിപ്പെട്ട്​ പൊലീസിൽ പരാതി പറഞ്ഞത്​. പിന്നാലെ പൊലീസ്​ നിരവധി തവണ ഫ്ലാറ്റിലെത്തിയെങ്കിലും മറുപടി ഉണ്ടായിരുന്നില്ല.

തുടർന്നാണ്​ പൊലീസ്​ അർധരാത്രിയോടെ വാതിൽ പൊളിച്ച്​ ഫ്ലാറ്റിനകത്ത്​ കടന്നത്​. പൂർണയുടെയും മക​െൻറയും മൃതദേഹം ക​ണ്ടെത്തിയപ്പോൾ ഭർത്താവ്​ ദേഹത്താകമാനം പരിക്കേറ്റ നിലയിലാണ്​ കാണപ്പെട്ടത്​. വൈകാതെ തന്നെ ഇയാളും മരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.