
സ്വന്തം ലേഖകൻ: കുറഞ്ഞ നിരക്കിൽ ലണ്ടൻ നഗരയാത്രകൾ സാധ്യമാക്കിയിരുന്ന ട്രാവൽ കാർഡുകൾ നിർത്തലാക്കുന്നു. ലണ്ടൻ ട്യൂബ്, ട്രാം, ബസ് സർവീസുകളിൽ സൗജന്യ നിരക്കിൽ യാത്രകൾ സാധ്യമാക്കിയിരുന്ന ഡെയ്ലി പേപ്പർ ട്രാവൽ കാർഡുകൾ നിർത്തലാക്കുമെന്ന് ഡപ്യൂട്ടി മേയർ സെബ് ഡാൻസ് സർക്കാരിനെ അറിയിച്ചു.
40 ദശലക്ഷം പൗണ്ടിന്റെ കരാറാണ് ഇതിനായി സർക്കാരുമായി ഉണ്ടായിരുന്നത്. നഗരയാത്രയ്ക്കായി എത്തുന്നവർക്ക് ഇനി മുതൽ സ്വന്തം കോൺടാക്ട് ലെസ്സ് ബാങ്ക് കാർഡോ പ്രീ-പെയ്ഡ് ഓയിസ്റ്റർ കാർഡുകളോ ഉപയോഗിക്കാം.
കഴിഞ്ഞ വർഷം 12 ദശലക്ഷം പൗണ്ടിന്റെ ട്രാവൽ കാർഡുകളാണ് വിറ്റഴിഞ്ഞത്. കോവിഡിനു മുമ്പ് വർഷം തോറും 27 ദശലക്ഷം പൗണ്ടിന്റെ വരെ ട്രാവൽ കാർഡ് വിറ്റഴിക്കപ്പെട്ടിരുന്നു. ദിവസേനയുള്ള കാർഡ് വിൽപന നിർത്തുമെങ്കിലും പ്രതിവാര കാർഡുകളും വാർഷിക കാർഡുകളും തുടരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല