1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2023

സ്വന്തം ലേഖകൻ: ജോലിയും ശമ്പള വ്യവസ്ഥകളും സംബന്ധിച്ച ദീര്‍ഘകാല തര്‍ക്കത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ലണ്ടന്‍ ട്യൂബ് സ്റ്റേഷന്‍ ജീവനക്കാര്‍ അടുത്ത മാസം പണിമുടക്കും. ഒക്ടോബര്‍ 4, 6 തീയതികളില്‍ RMT അംഗങ്ങളുടെ പണിമുടക്കുകള്‍ നടക്കുമെന്ന് യൂണിയന്‍ അറിയിച്ചു.

നൂറുകണക്കിന് തൊഴില്‍ നഷ്ടത്തിലേക്ക് നയിക്കുമെന്ന് യൂണിയന്‍ പറയുന്ന ജോലി വെട്ടിക്കുറച്ചതിനെച്ചൊല്ലിയുള്ള ഒരു തര്‍ക്കത്തില്‍ ആര്‍എംടി ഇതിനോടകം ഉടപെട്ടിട്ടുണ്ട്. ഉയര്‍ന്ന ജോലിഭാരം, കൂടുതല്‍ ഏകാന്തമായ ജോലി, വര്‍ദ്ധിച്ച ക്ഷീണം എന്നിവയിലും ജീവനക്കാരുടെ സുരക്ഷാ ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്.

യാത്രക്കാരെ സംരക്ഷിക്കുന്നതില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്ക് ഒരു സുപ്രധാന പങ്കുണ്ട്, ‘അവരുടെ തൊഴില്‍ നഷ്ടവും അവരുടെ അവകാശങ്ങള്‍ക്കും ശമ്പള വ്യവസ്ഥകള്‍ക്കും മേലുള്ള ഇടപെടല്‍ മൂലം അവരുടെ ഉപജീവനമാര്‍ഗമാണ് ഇല്ലാതെയാകുന്നത്. RMT ജനറല്‍ സെക്രട്ടറി മിക്ക് ലിഞ്ച് പറഞ്ഞു.

”ഈ ജോലി വെട്ടിക്കുറയ്ക്കലും അവരുടെ അവകാശങ്ങള്‍ക്കും ശമ്പള വ്യവസ്ഥകള്‍ക്കും മേലുള്ള ഇടപെടലും മൂലം കൂടുതല്‍ ജീവനക്കാരില്ലാത്ത സ്റ്റേഷനുകള്‍ താല്‍ക്കാലിക അടച്ചുപൂട്ടലിലേക്കും ഇത് യാത്രക്കാരുടെ രോഷത്തിലേക്കും നയിക്കും. ലണ്ടനിലേക്കുള്ള ഗതാഗതത്തിന്റെ ബജറ്റ് ഭരണകൂടം വെട്ടിക്കുറച്ചതിനാല്‍ സ്റ്റേഷന്‍ ജീവനക്കാരുടെ ക്ഷാമം സ്ഥിതിഗതികള്‍ ഗുരുതരമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ പണിമുടക്ക് ട്യൂബ് അടച്ചുപൂട്ടുന്നതിലേക്ക് നയിക്കും. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഞങ്ങളെ അടിയന്തിരമായി കാണാന്‍ ഞങ്ങള്‍ മേയര്‍ സാദിഖ് ഖാനോട് ആവശ്യപ്പെടുന്നു.മിക്ക് ലിഞ്ച് പറഞ്ഞു. തങ്ങളുടെ 3500-ലധികം അംഗങ്ങള്‍ ഡി്സ്പ്യൂട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യൂണിയന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.