1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2018

സ്വന്തം ലേഖകന്‍: ലുക്കൗട്ട് നോട്ടീസിലെ പേരുകാരെന്ന് തെറ്റിദ്ധരിച്ച് പ്രവാസി ദമ്പതികളെ തടഞ്ഞു; ആഭ്യന്തര മന്ത്രാലയത്തിന് 20,000 രൂപ പിഴയിട്ട് കോടതി. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചു പുറത്തിറക്കിയ ലുക്കൗട്ട് സര്‍ക്കുലറിലെ പേരിനോടു സാമ്യമുള്ളതിനാല്‍ പ്രവാസി ദമ്പതികളെ ഇന്ത്യയിലെ രണ്ടു വിമാനത്താവളങ്ങളില്‍ തടഞ്ഞ സംഭവത്തിലാണ് കോടതിയുടെ ഇടപെടല്‍.

മൂന്നു തവണയാണു ദമ്പതികള്‍ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ദുരനുഭവം ഉണ്ടായത്. തുടര്‍ന്ന് ദമ്പതികള്‍ ഉത്തരവിറക്കിയ ഡല്‍ഹി ഹൈക്കോടതിയെത്തന്നെ സമീപിക്കുകയായിരുന്നു. ദുബായില്‍നിന്നുള്ള ഈ ദമ്പതികള്‍ക്ക് ഇനി മേലാല്‍ ഇത്തരം ദുരനുഭവം ഉണ്ടാകാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കി.

മാത്രമല്ല, ദമ്പതികളെ അപമാനിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തതിന് 20,000 രൂപയുടെ പിഴയും ആഭ്യന്തരമന്ത്രാലയത്തിന് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. പിഴ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജഡ്ജി രാജീവ് ശക്‌ധെറിനെ മന്ത്രാലയം സമീപിച്ചെങ്കിലും ഉത്തരവു പിന്‍വലിക്കാന്‍ ജഡ്ജി തയാറായില്ല. ദമ്പതികള്‍ക്കു പണം നല്‍കാന്‍ മടിക്കുന്ന മന്ത്രാലയം അപ്പീലിനായി എത്ര തുക നല്‍കിയെന്ന് ചോദിച്ച ബെഞ്ച് അപ്പീല്‍ തള്ളുകയും ചെയ്തു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.