
സ്വന്തം ലേഖകൻ: മൂന്നു വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം പ്രമുഖ സൗദി വനിതാവകാശ പ്രവര്‍ത്തക ലൂജെയ്‌ന്‍ അല്‍ ഹാത്ത്‌ലൗലിനു മോചനം. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതിനെതിരേ യു.എസ്, സൗദി ഭരണകൂടത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിനിടെയാണു ഹാത്ത്‌ലൗലിനെ മോചിപ്പിച്ചത്.
2018 മേയിലാണു ഹാത്ത്‌ലൗലും ഒരു സംഘം വനിതാപ്രവര്‍ത്തകരും അറസ്‌്റ്റിലായത്. സൗദിയില്‍ വനിതാഡ്രൈവര്‍മാര്‍ക്കുള്ള വിലക്ക് നീക്കിയതിനു ആഴ്‌ചകള്‍ക്കു മുമ്പായിരുന്നു അറസ്‌റ്റ്. വിലക്കു നീക്കുന്നതിനായി ഹാത്ത്‌ലൗലും സംഘവും നേരത്തെ പ്രചാരണം നടത്തിയിരുന്നു.
സൗദിയിൽ വനിതകൾക്ക് വാഹനം ഓടിക്കാനുള്ള അവകാശത്തിനായി രംഗത്തിറങ്ങിയതോടെയാണ് ലുജൈൽ ലോകശ്രദ്ധ നേടിയത്. എന്നാൽ വാഹനമോടിക്കാൻ സ്ത്രീകൾക്ക് അനുമതി ലഭിക്കുന്നതിന് ആഴ്ചകൾക്കു മുൻപ് അറസ്റ്റിലാകുകയായിരുന്നു. നിയമം ലംഘിച്ച് കാറോടിച്ചതിന് നേരത്തേയും അറസ്റ്റിലായിട്ടുണ്ട്.
ഭീകരതയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ആരോപിച്ച് സൗദി കോടതി ഹാത്ത്‌ലൗലിനെ അഞ്ചു വര്‍ഷവും എട്ടുമാസവും തടവിനു ശിക്ഷിച്ചിരുന്നു. പ്രഹസനവിചാരണയാണു നടന്നതെന്നു അവരുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. തടവില്‍വച്ച് പീഡിപ്പിച്ചെന്നും ലൈംഗികമായി ഉപദ്രവിച്ചെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചെങ്കിലും കോടതി തള്ളി.
സൗദി ഭരണകൂടത്തിന്റെ മനുഷ്യാവകാശലംഘനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുമെന്നു നേരത്തെ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്‌തമാക്കിയിരുന്നു. ഹാത്ത്‌ലൗലിന്റെ മോചനത്തെ യു.എസും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും സ്വാഗതം ചെയ്‌തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല