1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2015

സ്വന്തം ലേഖകന്‍: ഇതുവരെ കാണാത്ത ഫേസ്ബുക്ക് സുഹൃത്തിന് ലിങ്കണ്‍ഷയര്‍ സ്വദേശി ലൂസി കണ്ണും പൂട്ടി നല്‍കിയത് സ്വന്തം വൃക്ക. മൂന്നു വയസ്സുള്ള കുഞ്ഞിന്റെ അമ്മയായ സ്റ്റസി ഹെവിടിന്റെ തകരാറിലായ വൃക്കകള്‍ മാറ്റിവക്കാന്‍ മറ്റൊരു കിഡ്‌നി അന്വേഷിച്ചു സ്റ്റാസിയുടെ അച്ഛന്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.

‘എന്റെ മകളെ സഹായിക്കാനായി ഒരു കിഡ്‌നി ദാനം ചെയയ്യാന്‍ ആരെങ്കിലുമുണ്ടോ?’ എന്നായിരുന്നു സ്റ്റാസിയുടെ പിതാവിന്റെ പോസ്റ്റ്. പതിവുപോലെ ധാരാളം പേര്‍ പോസ്റ്റ് വായിക്കുകയും ലൈക്ക് അടിക്കുകയും സഹതാപം പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാല്‍ പോസ്റ്റ് കണ്ട രണ്ട് കുട്ടികളുടെ മാതാവായ ലൂസി ഡ്വീവറി സ്വന്തം ശരീരം സ്റ്റാസിക്ക് പകുത്തു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ന്യൂകാസില്‍ ഫ്രീമാന്‍ ഹോസ്പിറ്റലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാന്‍സ്പ്ലാന്റേഷനില്‍ നടന്ന കിഡ്‌നി മാറ്റിവെയ്ക്കല്‍ ശസ്ത്രകിയ വിജയമായി പൂര്‍ത്തിയാക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഓപ്പറേഷന്‍ സമയത്ത് തനിക്കെന്തെങ്കിലും സംഭവിക്കുമോ എന്നു ഭയമുണ്ടായിരുന്നതായും തന്റെ രണ്ട് കുഞ്ഞുങ്ങള്‍ക്കും അമ്മയില്ലാതായാലും മറ്റൊരു കുഞ്ഞിന് അമ്മയെ കിട്ടുന്നുവെന്ന തോന്നല്‍ ആശ്വാസം തന്നതായും ലൂസി മാധ്യമങ്ങളോട് പറഞ്ഞു. ഓപ്പറേഷനു മുന്‍പ് ലൂസ്സിയെ സന്ദര്‍ശിച്ച സ്റ്റസിയുടെ മാതാപിതാക്കള്‍ ലൂസിയുടേത് യഥാര്‍ഥ ധീരതയാണെന്നും അഭിപ്രായപ്പെട്ടു. ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്ന ലൂസിക്ക് യുകെയുടെ നാനാ ഭാഗത്തു നിന്നും അഭിനന്ദന പ്രവാഹമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.