1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2015


ഓസ്‌ട്രേലിയന്‍ തലസ്ഥാനത്തുള്ള മെല്‍ബണ്‍ പാലത്തില്‍നിന്ന് ഇരുപതിനായിരത്തിലേറെ വരുന്ന ലവ്‌ലോക്ക്‌സ് നീക്കം ചെയ്യാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് താഴുകള്‍ നീക്കം ചെയ്യുന്നതെന്നും കൗണ്‍സില്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി നടപ്പാലം സന്ദര്‍ശിക്കുന്ന ദമ്പതിമാര്‍ തൂക്കിയ പ്രണയത്താഴുകളാണിവ. പ്രണയത്തിന്റെ ദൃഢതയ്ക്കായി പ്രണയിനികള്‍ അവരുടെ പേരുകള്‍ എഴുതി പൂട്ടി താക്കോല്‍ വെള്ളത്തിലേക്ക് എറിയുകയാണ് ഇവിടുത്തെ രീതി.

എന്നാല്‍ ഇത്രയേറെ താഴുകള്‍ ഇതില്‍ തൂങ്ങിയതോടെ ഇതിന്റെ അമിത ഭാരം താങ്ങാനാകാതെ പാലത്തിന്റെ കൈവരികള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ലവ്‌ലോക്കുകള്‍ നീക്കംചെയ്യുന്നത്. പാലത്തിന്റെ കേടുവന്ന ഭാഗങ്ങള്‍ നന്നാക്കാനും കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്.

താഴുകള്‍ നാളെ മുതല്‍ നീക്കം ചെയ്ത് തുടങ്ങുമെന്നാണ് സൂചന. ഇങ്ങനെ പ്രണയത്താഴുകള്‍ തൂക്കിയിരുന്ന പാരീസിലെ പോണ്ട് ഡെ ആര്‍ട്‌സ് പാലം കഴിഞ്ഞ കൊല്ലം ഭാഗികമായി തകര്‍ന്ന് വീണിരുന്നു. 2008 ്മുതലാണ് ഇവിടെ പ്രണയത്താഴുകള്‍ തൂക്കാന്‍ തുടങ്ങിയത്. ഏകദേശം ഏഴ്‌ലക്ഷത്തോളം പ്രണയത്താഴുകള്‍ ഇവിടെയുണ്ടായിരുന്നതായാണ് കണക്ക്. ഇത്തരത്തില്‍ പ്രണയചിഹ്നങ്ങള്‍ തൂക്കിയിട്ടുളള പാലങ്ങളുളള വിവിധയിടങ്ങളില്‍ ഇത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

അതേസമയം ലവ്‌ലോക്കുകള്‍ നീക്കുന്നതിനെതിരെ കമിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ചെറിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ലവ്‌ലോക്കുകള്‍ നീക്കുന്നതിലുള്ള അതൃപ്തി അവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്നുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.