1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2022

സ്വന്തം ലേഖകൻ: ലഗേജ് ഭാരം കുറയ്ക്കണമെന്ന നിർദേശത്തെ തുടർന്ന് അമേരിക്കയിലേക്കുള്ള വിമാനത്തിൽ യാത്രക്കാരുടെ എണ്ണം കുറച്ച് ഇത്തിഹാദ് എയർവേയ്സ്. മുംബൈ – ന്യുയോർക്ക്, അബുദാബി – ന്യുയോർക്ക്, ബെംഗളൂരു – ന്യുയോർക്ക് സെക്ടറിലാണ് യാത്രക്കാരുടെ എണ്ണം കുറച്ചത്.

യാത്ര മുടങ്ങിയ മുഴുവൻ പേർക്കും നഷ്ടപരിഹാരം നൽകുമെന്ന് ഇത്തിഹാദ് അറിയിച്ചു. ഇന്ത്യയിൽ നിന്ന് വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർക്ക് വിമാന കമ്പനിയുടെ തീരുമാനം തിരിച്ചടിയായി. പുതിയ സെമസ്റ്റർ തുടങ്ങുന്നത് കണക്കിലെടുത്തു മുൻകൂട്ടി ടിക്കറ്റ് എടുത്തവർക്കു യാത്ര മുടങ്ങി. അവസാന നിമിഷം മറ്റു വിമാനങ്ങളെ ആശ്രയിച്ചവർക്ക് 2 ലക്ഷം രൂപവരെ ടിക്കറ്റിനു ചെലവഴിക്കേണ്ടി വന്നു.

യാത്ര മുടങ്ങിയവരുടെ പരാതികൾ സ്വീകരിച്ചു വരികയാണെന്നും പരാതിക്കാർ +971 600 555 666 എന്ന നമ്പരിലോ etihad.com അല്ലെങ്കിൽ മൊബൈൽ അപ് എന്നിവയിലൂടെയോ ബന്ധപ്പെടാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.