
സ്വന്തം ലേഖകൻ: ധ്യപ്രദേശിൽ കമൽനാഥ് സർക്കാർ പ്രതിസന്ധിയിൽ. കോൺഗ്രസിലെ ഭിന്നതയാണ് കമൽനാഥിനു ഭീഷണിയായിരിക്കുന്നത്. കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണയ്ക്കുന്ന പതിനഞ്ചോളം എംഎൽഎമാർ ബെംഗളൂരുവിലാണെന്നാണ് റിപ്പോർട്ട്. ഇവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല. കമൽനാഥ് സർക്കാരിലെ മൂന്ന് മന്ത്രിമാരടക്കമാണ് ബെംഗളൂരുവിലേക്ക് പോയിരിക്കുന്നത്. സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം അറിയാതെയാണ് മന്ത്രിമാരടക്കം എംഎൽഎമാർ ബെംഗളൂരുവിലേക്ക് ചാർട്ടേഡ് വിമാനത്തിൽ പറന്നത്. ഇവർ രഹസ്യകേന്ദ്രത്തിലാണെന്നും ആരുമായും ബന്ധപ്പെടുന്നില്ലെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്.
മുഖ്യമന്ത്രി കമൽനാഥിന്റെ വീട്ടിൽ രഹസ്യയോഗം ചേർന്നിട്ടുണ്ട്. എംഎൽഎമാരെ തിരിച്ചെത്തിക്കാനുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നത്. പത്ത് എംഎൽഎമാർ കൂറുമാറിയാൽ കോൺഗ്രസിനു അധികാരം നഷ്ടപ്പെടും. ബിജെപിക്ക് അധികാരത്തിലെത്താനും സാധിക്കും. കോൺഗ്രസ് എംഎൽഎമാരുമായി ബിജെപി നിരന്തരം ബന്ധപ്പെടുന്നതായും വാർത്തകളുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് അടക്കമുള്ളവരാണ് കമൽനാഥിന്റെ വീട്ടിൽ എത്തിയിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യ വിഭാഗക്കാരായ ആറ് കോൺഗ്രസ് എംഎൽഎമാർ വിളിച്ചിട്ടു ഫോൺ എടുക്കുന്നില്ല എന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇവർ എവിടെയാണ് ആർക്കും അറിയില്ല.
ആകെ 230 സീറ്റുകളാണ് മധ്യപ്രദേശിലുള്ളത്. രണ്ട് എംഎൽഎമാരുടെ നിര്യാണത്തെ തുടർന്ന് രണ്ട് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതിനാൽ ഇപ്പോൾ ആകെയുള്ള 228 പേരാണ്. ഇതിൽ കോൺഗ്രസ് സർക്കാരിനു 114 എംഎൽഎമാരുണ്ട്. നാല് സ്വതന്ത്രർ, രണ്ട് ബിഎസ്പി, ഒരു എസ്പി എംഎൽഎമാരുടെ അടക്കം 121 പേരുടെ പിന്തുണയാണ് കമൽനാഥ് സർക്കാരിനുള്ളത്. ബിജെപിക്ക് 116 എംഎൽഎമാരുടെ പിന്തുണയാണുള്ളത്. പത്ത് എംഎൽഎമാരെ അടർത്തിയെടുക്കാൻ സാധിച്ചാൽ ബിജെപിക്ക് വളരെ എളുപ്പത്തിൽ സർക്കാർ രൂപീകരിക്കാൻ സാധിക്കും.
എം.എല്‍.എമാര്‍ പിന്തുണ നല്കുന്ന ജ്യോതിരാദിത്യ സിന്ധ്യയെയും ബന്ധപ്പെടാനാവുന്നില്ലെന്ന് പിയടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിപക്ഷമായ ബി.ജെ.പി തങ്ങളുടെ എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമിക്കുന്നു എന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരിക്കുന്ന അതേ സമയത്താണ് ജ്യോതിരാദിത്യ സിന്ധ്യ അനുകൂലികളായ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബംഗളൂരുവിലേക്ക് മാറിയിരിക്കുന്നത്. ആറോളം മന്ത്രിമാരും ജ്യാതിരാദിത്യ സിന്ധ്യയെ പിന്തുണക്കുന്നുണ്ട്. ഈ മന്ത്രിമാരെയും ബന്ധപ്പെടാനാവുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല