1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2021

സ്വന്തം ലേഖകൻ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ലോ​ക്ഡൗ​ണ്‍ നീ​ട്ടി. ജൂ​ണ്‍ 15 വ​രെ​യാ​ണ് നീ​ട്ടി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ അ​റി​യി​ച്ചു. ലോ​ക്ക്ഡൗ​ണ്‍ പി​ന്‍​വ​ലി​ക്കാ​ത്ത​പ​ക്ഷം പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്ന് പ​ല​രും ഭീ​ഷ​ണി മു​ഴ​ക്കു​ന്നു​ണ്ടെ​ന്നും എ​ന്നാ​ല്‍ ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്ക​ണ​മെ​ന്നാ​ണ് ത​നി​ക്ക് അ​ഭ്യ​ര്‍​ഥി​ക്കാ​നു​ള്ള​തെ​ന്നും ഉ​ദ്ധ​വ് പ​റ​ഞ്ഞു.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ​ത്ത് ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യും ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ക​ളു​ടെ ഉ​പ​യോ​ഗം 40 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യു​മു​ള്ള ജി​ല്ല​ക​ളി​ല്‍ ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ക്കും. എ​ന്നാ​ല്‍ രോ​ഗ​ബാ​ധ കൂ​ടു​ന്ന ജി​ല്ല​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. മൂ​ന്നാം ത​രം​ഗം എ​പ്പോ​ള്‍ വ​രു​മെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ല. അ​തി​നാ​ല്‍ അ​തീ​വ ജാ​ഗ്ര​ത തു​ട​രേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

അതിനിടെ ഒരു ജില്ലയില്‍ ഒറ്റ മാസത്തിനുള്ളില്‍ കൊറോണ ബാധിച്ചത് 8,000 കുട്ടികള്‍ക്കെന്ന റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നു. രണ്ടാം തരംഗത്തില്‍ അഹമ്മദ് നഗര്‍ ജില്ലയിലാണ് ഈ മാസം 8,000 കുട്ടികള്‍ക്കു കോവിഡ് ബാധിച്ചത്. ഇതോടെ മൂന്നാം തരംഗം ഉണ്ടായാല്‍ കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന ആശങ്കയാണ് അധികൃതര്‍ക്കുള്ളത്.

സാന്‍ഗ്ലി നഗരത്തില്‍ കുട്ടികള്‍ക്കു വേണ്ടി മാത്രമായി കോവിഡ് വാര്‍ഡ് ആരംഭിച്ചു കഴിഞ്ഞു. അഞ്ച് കുട്ടികളാണ് ഇപ്പോള്‍ ചികിത്സയിൽ. കൂടുതല്‍ പേര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ്. മൂന്നാം തരംഗമുണ്ടായാല്‍ നേരിടാന്‍ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കുകയാണെന്ന് കോര്‍പ്പറേഷന്‍ അംഗം അഭിജിത് ഭോസ്‌ലെ പറഞ്ഞു.

ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുക്കങ്ങള്‍ നടത്തുന്നത്. രണ്ടു മാസത്തിനുള്ളില്‍ എല്ലാവിധ സജ്ജീകരണങ്ങളും തയാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.