
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയിലെ സത്താറയില്‍ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികള്‍ മരിച്ചു. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ വാഹനമാണ് അപകടത്തില്‍പെട്ടത്. വാഹനത്തിലുണ്ടായിരുന്ന എട്ടുപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. നവിമുബൈയിലെ വാഷിയില്‍ സ്ഥിരതാമസക്കാരായ മലയാളികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
മരിച്ചവരില്‍ ഒരു സ്ത്രീയും മൂന്നു വയസ്സുള്ള കുട്ടിയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുണെയ്ക്കു സമീപം സത്താറയ്ക്കും കരാടിനും ഇടയില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ഉര്‍മുടി പാലത്തില്‍ നിന്ന് 50 അടി കൊക്കയിലേക്ക് വണ്ടി മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്ന് കരുതുന്നു.
അഞ്ചുപേരും തല്‍ക്ഷണം മരിച്ചതായാണ് സൂചന. മരിച്ചവരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വാഷിയിലെ താമസക്കാരായ മധുസൂദനന്‍ നായര്‍, ഭാര്യ ഉമ നായര്‍ എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. മൃതദേഹങ്ങള്‍ സത്താറയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണുള്ളത്. പരിക്കേറ്റവരെ കരാടിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല