1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2020

സ്വന്തം ലേഖകൻ: ജനങ്ങൾ‌ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ‌ ലഭ്യമാക്കുന്നതിനായി വ്യാപാരികൾ കടകൾ തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് ഒമാൻ ചേംമ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒസിസിഐ). അന്തരിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയിദിനോടുള്ള ആദരസൂചകമായി ഒമാനില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പൊതു അവധിയും പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് വാണിജ്യ വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് ജനങ്ങൾക്ക് ഭക്ഷ്യോൽപന്നങ്ങൾ ലഭ്യമാകുന്നതിനായി സൂപ്പർമാർക്കറ്റ് അടക്കമുള്ള വ്യാപാരസ്ഥാപനങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് ഒസിസിഐ രംഗത്തെത്തിയത്.

ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച ഒസിസിഐ പ്രസ്താവന പുറത്തിറക്കിയത്. കടകൾ തുറന്ന് ജനങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ നൽകണമെന്ന് ഒസിസിഐ പ്രസ്താവനയിൽ പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സുല്‍ത്താന്‍ ഖാബൂസ് വിടവാങ്ങിയത്. ക്യാന്‍സര്‍ രോഗബാധിതനായിരുന്നു.

ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമായിരുന്നു ഒമാനില്‍ തിരിച്ചെത്തിയത്. മൃതദേഹം ശനിയാഴ്ച മസ്കത്തിലെ ഗാലയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.