1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2015

മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക്കില്‍ ബ്രിഡ്ജ് ക്രെയിന്‍ പൊട്ടി വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 53 ലക്ഷംരൂപ ദിയാധനം ലഭിക്കും. സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഓരോരുത്തര്‍ക്കും ഇത്രവലിയ തുക ലഭിക്കുന്നത്. മരിച്ച ഓരോരുത്തര്‍ക്കും മൂന്ന് ലക്ഷം റിയാല്‍ വീതമാണ് ദിയാധനം ലഭിക്കുക. പ്രകൃതി ദുരന്തങ്ങളിലും അപകടങ്ങളിലും മരിക്കുന്നവരുടെ ദിയാധനം മൂന്ന് ലക്ഷം റിയാലാണ്. പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും മൂലമുണ്ടാകുന്ന മുഴുവന്‍ നാശനഷ്ടങ്ങള്‍ക്കും സര്‍ക്കാര്‍ പദ്ധതി ഇന്‍ഷുറന്‍സ് പോളിസി കവറേജ് ലഭിക്കും.

മതാഫ് വികസന പദ്ധതിയുടെ അവസാന ഘട്ടവും പൂര്‍ത്തിയായിക്കഴിഞ്ഞ ശേഷമാണ് ഭീമന്‍ ക്രെയിന്‍ ശക്തമായ കാറ്റില്‍ തീര്‍ഥാടര്‍ക്കു മേല്‍ പൊട്ടിവീണത്. ക്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിശുദ്ധ ഹറമിലെ മുഴുവന്‍ ക്രെയിനുകളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രത്യേക സംഘത്തെ സിവില്‍ ഡിഫന്‍സ് ചുമതലപ്പെടുത്തി.

ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മക്കയിലോ സ്വദേശങ്ങളിലോ മറവു ചെയ്യാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇക്കര്യത്തില്‍ ബന്ധുക്കളാണ് തീരുമാനമെടുക്കേണ്ടത്. ചിലരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത തരത്തില്‍ വികൃതമായിട്ടുണ്ട്. ഇതാണ് മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനും ഏതൊക്കെ രാജ്യങ്ങളില്‍നിന്നുള്ള എത്രപേര്‍ മരിച്ചുവെന്നും സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു.

അതിനിടെ ദുരന്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 11 ആയി ഉയര്‍ന്നു. ഇന്നലെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.