1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2018

സ്വന്തം ലേഖകന്‍: ആറ് വര്‍ഷത്തിനു ശേഷം മലാല പാകിസ്താതില്‍; ഓര്‍മകളില്‍ വിതുമ്പി നോബേല്‍ പുരസ്‌കാര ജേതാവ്. മലാലയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പാകിസ്താനില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ബുധനാഴ്ച അര്‍ധരാത്രിയോടെ പാകിസ്താനിലെത്തിയ മലാല പ്രധാന മന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസിയുമായും സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുമായും മറ്റ് പ്രധാന നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ‘മീറ്റ് ദ മലാല’ പരിപാടിയിലും ഇരുപതുകാരിയായ മലാല പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആറു വര്‍ഷത്തിനുശേഷം ഇതാദ്യമായി പാക്കിസ്ഥാനില്‍ തിരിച്ചെത്തുമ്പോള്‍ ഓര്‍മകളുടെ ഭാരത്താല്‍ സമാധാന നൊബേല്‍ ജേതാവ് വിതുമ്പിക്കരഞ്ഞു. ‘എന്റെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ ദിനമാണിത്. എനിക്കിപ്പോഴും ഇതു വിശ്വസിക്കാനാവുന്നില്ല,’ കണ്ണീരു തുടച്ചുകൊണ്ടു മലാല പറഞ്ഞു. പാക്ക് ദേശീയ ടിവിയിലൂടെ മലാല ചെറിയ പ്രസംഗവും നടത്തി.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയ മലാല 2012 ല്‍ താലിബാന്‍ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വെടിവെയ്പില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മലാല സൈനിക ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് ലണ്ടനിലേക്ക് പോകുകയും അവിടെ തുടര്‍ വിദ്യാഭ്യാസം ചെയ്യുകയുമായിരുന്നു. 17 മത്തെ വയസില്‍ലാണ് മലാല നോബേല്‍ പുരസ്‌കാരം നേടിയത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.