1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2018

സ്വന്തം ലേഖകന്‍: നടന്‍ ഗീഥാ സലാം അന്തരിച്ചു; ഓര്‍മയായത് മലയാള സിനിമയിലെ ദൈന്യതയുടെ ഭാവപ്പകര്‍ച്ചകള്‍. 73 വയസായിരുന്നു. ഓച്ചിറ മേമന സ്വദേശിയാണ്. ബുധനാഴ്ച വൈകിട്ട് 3.30ന് ആലപ്പുഴ മെഡിക്കല്‍ കോളജിലായിരുന്നു മരണം. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കബറടക്കം ഓച്ചിറ വടക്കെ ജുമാഅത്ത് കബര്‍സ്ഥാനില്‍.

88 സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് നാടക അഭിനയത്തിലേക്കു കടന്നത്. സിനിമയില്‍ സജീവമാകുമ്പോഴാണു രോഗം പിടിപെട്ടത്. കെ.പി.എ.സിയിലൂടെ അഭിനനയരഗംത്ത് എത്തിയ ഗീഥാ സലാം സിനിമയില്‍ ഏറെയും ദൈന്യത തുളുമ്പുന്ന വേഷങ്ങളായിരുന്നു അവതരിപ്പിച്ചത്.

കോട്ടയം നാഷണല്‍, ചങ്ങനാശ്ശേരി ഗീഥ, കെപിഎസി, തിരുവനന്തപുരം ആരാധന എന്നീ നാടക സമിതികളിലായിരുന്ന ആദ്യകാല പ്രവര്‍ത്തനം. പിന്നീട് ‘ഓച്ചിറ നാടകരംഗം’ എന്ന സമിതിക്ക് രൂപം നല്‍കി. 2000 വരെ നാടകരംഗത്ത് സജീവമായിരുന്നു. മേഘസന്ദേശമാണ് ആദ്യ സിനിമ. കമല്‍, ജോഷി, സിബി മലയില്‍, ജോണി ആന്റണി, ജോസ് തോമസ്, വിനയന്‍, രാജസേനന്‍ എന്നിവരുടെ സിനിമകളില്‍ വിവിധ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ഗ്രാമഫോണ്‍, കനകസിംഹാസനം, പറക്കും തളിക തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.