1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2021

സ്വന്തം ലേഖകൻ: ആരോപിക്കപ്പെട്ട കുറ്റകൃത്യം നടന്ന ദിവസം നാട്ടിലായിരുന്നിട്ടും ഷാർജയിൽ കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട യുവാവ് ജയിൽ മോചനം കാത്തുകഴിയുന്നതായി റിപ്പോർട്ട്. കൊടുവള്ളി സ്വദേശിയായ സയ്യിദ് ഫസലുറഹ്മാനാണ് നാലര വർഷമായി നിരപരാതിധിത്വം തെളിയിക്കാനാവാതെ ജയിലിൽ കഴിയുന്നതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നത്.

2007 ഫെബ്രുവരി 27ന് ഫാദി മുഹമ്മദ് അൽ ബെയ്റൂട്ടി എന്ന വിദേശി കൊല്ലപ്പെട്ട കേസിൽ വർഷങ്ങൾക്കിപ്പുറം 2017 ലാണ് ഫസലു റഹ്മാൻ അറസ്റ്റിലാവുന്നത്. എന്നാൽ ആ ദിവസം ഫസലു നാട്ടിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കോഴിക്കോട് റൂറൽ എസ്. പി. നോർക്കയ്ക്ക് ഇതു സംബന്ധിച്ച റിപ്പോർട്ടും നൽകിയിരുന്നു. കൊല്ലപ്പെട്ടയാളുടെ ശുചിമുറിയിൽ ഫസലു റഹ്മാന്റെ വിരലടയാളം കണ്ടെത്തിയതാണ് അറസ്റ്റിലേക്ക് നയിച്ചത്.

ഫാദി മുഹമ്മദിന്റെ വീട്ടിൽ ഫസലുറഹ്മാൻ ശുചീകരണ ജോലിക്കു പോകാറുണ്ടായിരുന്നെന്നും അങ്ങിനെയാണ് വിരലടയാളം പതിഞ്ഞതെന്നും ബന്ധുക്കൾ വിശദീകരിക്കുന്നു. കൊലപാതകം നടന്ന ദിവസം കേരളത്തിലാണെന്ന് തെളിയിക്കുന്ന രേഖകൾ യഥാസമയം ഹാജരാക്കാൻ സാധിക്കാതെ വന്നതാണ് ഫസലുറഹ്മാനെതിരെ ഷാർജ കോടതി ശിക്ഷ വിധിക്കാനിടയാക്കിയത്. 5 വർഷം തടവും 40 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

ശിക്ഷാ കാലാവധി കഴിയാറായിട്ടും 40 ലക്ഷം രൂപ നൽകാൻ കഴിയാത്തതിനാൽ മോചന സാധ്യത നീണ്ടുപോവുകയാണ്. ഫസലു റഹ്മാന്റെ മോചനത്തിനായി അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് എം. കെ. മുനീർ എംഎൽഎ മുഖ്യമന്ത്രിക്കു കത്തയച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.