1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2021

സ്വന്തം ലേഖകൻ: ‘അപ്പോ പ്രാർഥിക്കുക. എന്താന്നറിയത്തില്ല. അവി​െടപ്പോയി എന്താ അവസ്​ഥാന്നു​േനാക്കീട്ടല്ലാതെ എന്താ പറയാ?’ -കേരളമാകെ പ്രചരിക്കുന്ന വിഡിയോയിൽ ചിരിച്ചുകൊണ്ട്​ അശ്വതി ഉണ്ണികൃഷ്​ണൻ പറയുന്ന വാക്കുകൾ മലയാളികളുടെ നൊമ്പരമാവുകയാണ്​. മാനന്തവാടിയിലെ വയനാട്​ ജില്ല ടി.ബി സെന്‍ററിൽനിന്ന്​ സുൽത്താൻ ബത്തേരിയിലെ ഗവ. ലാബിലേക്ക്​ സ്​ഥലം മാറ്റം കിട്ടിയപ്പോൾ സഹപ്രവർത്തകർ നൽകിയ യാത്രയയപ്പിലാണ്​ അത്രയേറെ പ്രസന്നവതിയായി അശ്വതി ഇതു പറയുന്നത്​.

കൂട്ടുകാർക്കെല്ലാം ഏറെ പ്രിയങ്കരിയായിരുന്നു അവൾ. 24കാരിയായ ഈ ലാബ്​ ടെക്​നീഷ്യന്​ ഏതാനും ദിവസങ്ങൾക്ക്​ മുമ്പാണ്​ കോവിഡ്​ ബാധിച്ചത്​. എന്നാൽ, തിങ്കളാഴ്ച അശ്വതി മരണത്തിന്​ കീഴടങ്ങി. വൃക്കസംബന്ധമായ രോഗത്തിനിടയിലും എപ്പോഴും ചിരിച്ച്​ ഊർജസ്വലയായിരുന്ന അശ്വതി ചുറ്റുമുള്ളവർക്ക്​ എന്തു സഹായവും ചെയ്യാൻ സദാ സന്നദ്ധയായിരുന്നു.

അശ്വതിയുടെ വിയോഗം അതുകൊണ്ടുതന്നെ അവളുടെ കൂട്ടുകാർക്കൊന്നും താങ്ങാനാവുന്നതല്ല. മേപ്പാടി റിപ്പണിലെ തേയില ഫാക്​ടറി തൊഴിലാളിയായ ഉണ്ണികൃഷ്​ണന്‍റെ മകളാണ്​ അശ്വതി. ‘ഒരുപാട്​ ആഗ്രഹുണ്ടായിരുന്നു എന്‍റെ മോൾക്ക്​. ജില്ലക്ക്​ പുറത്തുപോയി ജോലി ചെയ്യണമെന്നൊക്കെ അവൾ എ​േപ്പാഴും പറയാറുണ്ടായിരുന്നു. വീട്ടിൽ ചടങ്ങുകൂടിയിരിക്കുന്ന സ്വഭാവക്കാരിയായിരുന്നില്ല’ -ഉണ്ണിക്കൃഷ്​ണൻ പറയുന്നു. പിതാവിന്​ പുറമെ അമ്മ ബിന്ദുവും ഏക സഹോദരൻ അമൽ കൃഷ്​ണയും അശ്വതിയുടെ വേർപാടിൽ ഹൃദയം തകർന്നിരിക്കുകയാണ്​. കോവിഡ്​ കാലത്ത്​ ജോലിക്ക്​ പോകു​േമ്പാൾ എല്ലാ മുൻകരുതലും അവൾ എടുക്കാറുണ്ടായിരുന്നുവെന്നും പിതാവ്​ പറഞ്ഞു.

ബി.എസ്​.സി മെഡിക്കൽ ലാബ്​ ടെക്​നീഷ്യൻ കോഴ്​സ്​ പാസായ ശേഷം കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ്​ അശ്വതി ആദ്യം ജോലി നോക്കിയത്​. പിന്നീട്​ നാഷനൽ ഹെൽത്ത്​ മിഷനിൽ ജോലി കിട്ടി. രണ്ടു വർഷം മാനന്തവാടി ടി.ബി ​െസന്‍ററിൽ സേവനമനുഷ്​ഠിച്ചശേഷം ഒരു മാസം മുമ്പാണ്​ ബത്തേരിയിലേക്ക്​ മാറിയത്​.

ഏപ്രിൽ 22നാണ്​ അശ്വതി കോവിഡ്​ പരിശോധനയിൽ പൊസിറ്റീവായത്​. അടുത്ത ദിവസം മാനന്തവാടി ജില്ല ആശുപത്രിയിൽ ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ടു. രണ്ടു മാസം മുമ്പ്​ കോവിഡ്​ വാക്​സിന്‍റെ രണ്ടു ഡോസും അശ്വതി എടുത്തിരുന്നുവെന്ന്​ ആ​േരാഗ്യ വകുപ്പ്​ അധികൃതർ പറഞ്ഞു. പനിയും ചുമയും തൊണ്ട വേദനയുമായിരുന്നു തുടക്കത്തിൽ. ആരോഗ്യ നില വഷളായതോടെ ഐ.സി.യു ആംബുലൻസിൽ കോഴിക്കോട്​ മെഡി. കോളജ്​ ആ​ശുപത്രിയിലേക്ക്​. എന്നാൽ, കോഴിക്കോട്​ എത്തുന്നതിന്​ മു​േമ്പ വഴിയിൽ അവൾ മരണത്തിന്​ കീഴടങ്ങുകയായിരുന്നു. വയനാട്​ ജില്ലയിൽ കോവിഡ്​ ബാധിച്ച്​ മരിക്കുന്ന ആദ്യത്തെ ആരോഗ്യപ്രവർത്തകയാണ്​ അശ്വതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.