യുകെ മലയാളി ആന്റണി ഏബ്രഹാമിന്റെ മരണത്തിന്റെ ഞെട്ടിക്കുന്ന ഓര്‍മ്മകള്‍ മറയും മുന്‍പെ സമാനമായ രീതിയില്‍ മറ്റൊരു മരണം കൂടി. മലയാളി മെയില്‍ നെഴ്‌സായ മനോജ് (42) ാണ് ലിവര്‍പൂളിലെ ബര്‍ക്കിങ്ങ്‌ഹെഡിലെ ഫ്‌ളാറ്റിലെ സോഫയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടത്. മനോജിന്റെ ഭാര്യയും മക്കളും കേരളത്തിലെ കട്ടപ്പനയിലാണ് താമസം.
വിരാലിലെ കെയര്‍ഹോമില്‍ നഴ്‌സായി ജോലിചെയ്തുവരികയായിരുന്നു മനോജ്. തിങ്കളാഴ്ചയ്ക്കുശേഷം മനോജിനെ ജോലിക്കു കാണാതിരുന്നതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചുചെന്നപ്പോള്‍ സോഫയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കട്ടപ്പനയ്ക്കടുത്ത് വെള്ളയാംകുടി മേക്കല്‍ കുടുംബാംഗമായ മനോജ് 2002ലായിരുന്നു യുകെയില്‍ എത്തിയത്. കുടുംബവുമായി മനോജ് അത്ര നല്ല രസത്തില്‍ അല്ലെന്നാണ് ലഭിക്കുന്ന വിവരം. മനോജിന്റെ ഫഌറ്റിന്റെ സമീപത്തുള്ള മലയാളികളുമായി പോലും മനോജിന് ബന്ധമുണ്ടായിരുന്നില്ല. മരണകാരണം ഉള്‍പ്പെടെ കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇപ്പോള്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലുള്ള ബന്ധുക്കളുമായി മൃതദേഹം കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയാണ്.
യുക്മ നേഴ്‌സസ് ഫോറം ഭാരവാഹികള്‍ മരണവാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് ബര്‍ക്കിങ്ങ് ഹെഡ് മലയാളികളെ ബന്ധപ്പെട്ടിരുന്നൂ. യുക്മ നേഴ്‌സ ഫോറത്തിന് വേണ്ടി ഭാരവാഹികള്‍ അനൂശോചനം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല