സ്വന്തം ലേഖകന്‍: ഗള്‍ഫില്‍ ഭാഗ്യദേവത വീണ്ടും മലയാളികള്‍ക്കൊപ്പം; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 70 ലക്ഷം ദിര്‍ഹം നേടി പത്തനംതിട്ട സ്വദേശി. കുവൈത്തില്‍ ജോലിചെയ്യുന്ന പത്തനംതിട്ട സ്വദേശി അനില്‍ വര്‍ഗീസ് തേവേരില്‍ ആണ് ഏറ്റവും ഒടുവില്‍ ഭാഗ്യം കടാക്ഷിച്ച മലയാളി. മകന്റെ ജന്മദിനത്തിന്റെ നമ്പര്‍ നോക്കി ഓണ്‍ലൈന്‍ വഴി എടുത്ത ടിക്കറ്റാണ് അനിലിന് ഭാഗ്യം കൊണ്ടുവന്നത്.
അമ്പതുകാരനായ അനില്‍ 26 വര്‍ഷമായി പ്രവാസിയാണ്. കുവൈത്തിലെ ഖറാഫി നാഷണല്‍ കമ്പനിയില്‍ എക്‌സിക്യുട്ടീവ് അസിസ്റ്റന്റായി ജോലി ചെയ്യുന്നു. നറുക്കെടുപ്പില്‍ ഇന്ത്യക്കാര്‍ പതിവായി വിജയികളാവുന്നതു കണ്ടാണ് മാര്‍ച്ചുമുതല്‍ അനിലും ഭാഗ്യം പരീക്ഷിക്കാന്‍ തുടങ്ങിയത്.
രേണുവാണ് ഭാര്യ. മകന്‍ രോഹിത് ബികോമിന് പഠിക്കുന്നു. മകന്റെ വിദ്യാഭ്യാസത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിച്ച് ബാക്കിയുള്ള പണം എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് അനില്‍ പറയുന്നു. നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനം ലഭിച്ചവരിലും നിരവധി മലയാളികളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല