1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2023

സ്വന്തം ലേഖകൻ: സ്‌കോട്‌ലന്‍ഡിലെ ഫോര്‍ട്ട് വില്യമില്‍ റസ്റ്ററന്റ് നടത്തിയിരുന്ന തിരുവനന്തപുരം സ്വദേശി സുനില്‍ മോഹന്‍ ജോര്‍ജിനെ(45) മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനിയും അതിനെ തുടർന്നുള്ള അസ്വസ്ഥതകളും ഉണ്ടായിരുന്ന സുനിലിന് ഉറക്കത്തില്‍ മരണം സംഭവിച്ചതായാണു പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം രാവിലെ റസ്റ്ററന്റിൽ ക്ലീനിങ് ജോലിക്കു എത്തിയവരാണ് സ്ഥാപനം തുറക്കാതെ കിടക്കുന്നതിനാൽ പരിസരത്തുള്ളവരെ വിവരം അറിയിച്ചത്. തുടർന്ന് അവർ സ്‌കോട്ടിഷ് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് സുനിലിനെ മരിച്ച കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടർന്ന് സുനിലിന്റെ ഫോണ്‍ പരിശോധിച്ചാണു ബന്ധുക്കളെ വിവരം അറിയിച്ചത്.

2020 നവംബർ മൂന്നിനായിരുന്നു സുനിലിന്റെ ഭാര്യ റെയ്ച്ചൽ ബേബി(33) ക്യാൻസറിനെ തുടർന്നു മരണമടഞ്ഞത്. യുകെയിലെ റെഡിങിൽ താമസിക്കവേയായിരുന്നു മരണം. മക്കൾ ഇല്ലാതിരുന്ന സുനിൽ ഭാര്യ മരിച്ചതോടെ സ്‌കോട്‌ലന്‍ഡില്‍ സ്വന്തമായി റസ്റ്ററന്റ് നടത്തുന്നതിനായി താമസം മാറുകയായിരുന്നു. റസ്റ്ററന്റിൽ തന്നെയായിരുന്നു ഒറ്റയ്ക്ക് താമസവും.

സുനിലിന്റെ അമ്മയും ബന്ധുക്കളും സ്‌കോട്‌ലന്‍ഡിൽ എത്തുമെന്ന് യുകെയിലുള്ള ബന്ധുക്കൾ പറഞ്ഞു. അമ്മ കാനഡയിൽ താമസിക്കുകയാണ്. അ‌സ്വാഭാവിക മരണത്തിനു പൊലീസ് കേസ് എടുത്തിട്ടുള്ളതിനാൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു സംസ്കാര സംബന്ധമായ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ബന്ധുക്കൾ പറഞ്ഞു.

യുകെ മലയാളി അനിൽ കുമാർ പിള്ള (65) അന്തരിച്ചു. ലണ്ടന്‍ ബാര്‍ക്കിങ്ങിൽ കുടുംബസമേതം താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു മരണം. തിരുവനന്തപുരം ജില്ലയിലെ മണമ്പൂർ കടക്കംഞ്ചേരി കുടുംബാംഗമാണ് അനില്‍.

പരേതനായ കെ. നാരായണന്‍ പിള്ളയും വസുമതി അമ്മയുമാണ് മാതാപിതാക്കൾ. ഭാര്യ: വി. ലളിതാ ദേവി. മക്കൾ: വിവേക് പിള്ള, വിഷ്ണു പിള്ള, വീണ പിള്ള. മരുമക്കൾ: രമ്യാ പിള്ള, ലിന്റ പിള്ള. സംസ്‌കാരം പിന്നീട് യുകെയിൽ നടക്കും.

അതിനിടെ യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി ആകസ്മികമായി മരിച്ച വെസ്റ്റ് മിഡ്‍ലാൻഡ്സിലെ കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്‌സ് ആയ തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി എം.എസ് അരുണിന്റെ (33) മൃതദേഹം വ്യാഴാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.

കഴിഞ്ഞ ബുധനാഴ്ച സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും അഭ്യർഥന മാനിച്ച് യുക്മയും കവന്ററി കേരള കമ്മ്യൂണിറ്റിയും സംയുക്തമായി ബെർമിങ്ഹാമിൽ പൊതുദർശനം നടത്തിയിരുന്നു. വ്യാഴാഴ്ച വെളുപ്പിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.