സ്വന്തം ലേഖകന്‍: മലേഷ്യയില്‍ ഇനി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കുടുങ്ങും; കുറ്റക്കാര്‍ക്ക് 80 ലക്ഷം രൂപ പിഴയും ആറു വര്‍ഷംവരെ തടവും. വ്യാജവാര്‍ത്ത നല്‍കുന്നത് അഞ്ചുലക്ഷം റിങ്കിറ്റ് (ഏകദേശം 80 ലക്ഷം രൂപ) പിഴയും ആറുവര്‍ഷം വരെ ജയില്‍ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാക്കുന്ന നിയമത്തിനു മലേഷ്യ പാര്‍ലമെന്റ് കഴിഞ്ഞ ദിവസം അനുമതി നല്‍കി.
ഈ വര്‍ഷം പൊതുതിരഞ്ഞെടുപ്പു നടക്കാനിരിക്കേ അഭിപ്രായ സ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടാനും എതിരാളികളെ കേസുകളില്‍ കുടുക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണു നജീബ് റസാഖ് സര്‍ക്കാര്‍ നിയമം പാസ്സാക്കുന്നത്.
ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനാണു നിയമം എന്നാണു സര്‍ക്കാരിന്റെ വാദം. ഭാഗികമായി തെറ്റായ വാര്‍ത്തകള്‍, വിഡിയോ, ഓഡിയോ എന്നിവ വ്യാജവാര്‍ത്തകളുടെ നിര്‍വചനത്തില്‍ പെടുത്തിയിട്ടുണ്ട്.
മലേഷ്യയ്ക്കുള്ളിലും പുറത്തും സമൂഹ മാധ്യമങ്ങളില്‍ വരുന്നതും മലേഷ്യന്‍ പൗരന്മാരെയോ, വിദേശികളെയോ ബാധിക്കുന്നതുമായ എല്ലാ വ്യാജവാര്‍ത്തകളും ശിക്ഷാര്‍ഹമാക്കുന്നതാണു പുതിയ നിയമം. ഇതിനെതിരെ യുഎന്‍ ഉള്‍പ്പെടെ ഒട്ടേറെ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല