മലേഷ്യന്‍ വിമാനാപകട ഇരകളെ പരിഹസിച്ച ഫ്രഞ്ച് മാഗസിന്‍ ഷാര്‍ലി ഹെബ്ദോ വിവാദത്തില്‍. മാഗസിന്റെ കവര്‍ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇരകളെ പരിഹസിക്കുന്നതാണെന്ന് അഭിപ്രായം ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. റീയുണിയന്‍ ഐലന്‍ഡില്‍നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ പരാമര്‍ശിച്ചുള്ള കവര്‍ ചിത്രവും കാര്‍ട്ടൂണുമാണ് വിവാദത്തിലായിരിക്കുന്നത്.
ഞങ്ങള്‍ പൈലറ്റിന്റെയും എയര്‍ഹോസ്റ്റസിന്റെയും ചില ഭാഗങ്ങള്‍ കണ്ടെത്തി എന്നതാണ് കവര്‍ ചിത്രത്തിന്റെ ടൈറ്റില്‍. തേങ്ങയുടെ രൂപത്തില്‍ വരച്ചിരിക്കുന്ന സ്തനങ്ങളില്‍ ഒരാള്‍ രണ്ട് കൈവെച്ചിരിക്കുന്നതും കാഴ്ച്ചക്കാരായ രണ്ടു പേര്‍ അത് കണ്ട് സന്തോഷിക്കുന്നതുമാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്.
ഇന്ത്യന്‍ ഓഷ്യന്‍ ഐലന്‍ഡില്‍നിന്ന് കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍. ഇന്നലെ മാത്രമാണ് ഈ അവശിഷ്ടങ്ങള്‍ മലേഷ്യന്‍ വിമാനത്തിന്റേതാണെന്ന് പാരീസില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചത്. അതിന് ശേഷം മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സംശയിക്കുന്ന മറ്റ് ചില ഭാഗങ്ങള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് എട്ടിനായിരുന്നു 239 യാത്രക്കാരുമായി മലേഷ്യന്‍ വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല