സ്വന്തം ലേഖകന്‍: കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ തെരച്ചില്‍ പുനരാരംഭിക്കും; തീരുമാനം കാണാതായവരുടെ കുടുംബങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്നെന്ന് മലേഷ്യന്‍ സര്‍ക്കാര്‍. ദുരൂഹ സാഹചര്യത്തില്‍ കാണാതായ എം.എച്ച് 370 വിമാനത്തിനായുള്ള തെരച്ചില്‍ പുനരാരംഭിക്കാനൊരുങ്ങി മലേഷ്യ. വിമാനം കാണാതായതിന്റെ അഞ്ചാം വാര്‍ഷികത്തിലായിരുന്നു ഇക്കാര്യം അറിയിച്ചത്.
239 യാത്രക്കാരുമായി ക്വാലാലംപൂരില്‍ നിന്നും ബെയ്ജിങ്ങിലേക്കുള്ള യാത്രക്കിടെ 2014 മാര്‍ച്ചിലാണ് വിമാനം കാണാതായിരുന്നത്. ആദ്യം മലേഷ്യ, ചൈന, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലും പിന്നീട് അമേരിക്കയിലെ ഓഷ്യന്‍ ഇന്‍ഫന്‍ട്രിയുടെ നേതൃത്വത്തിലും ഏറെക്കാലം തെരച്ചില്‍ നടത്തി. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കടലിനടിയിലടക്കം പരിശോധന നടത്തിയിരുന്നു.
എന്നാല്‍ ഫലം ലഭിക്കാതായതോടെയാണ് തെരച്ചില്‍ അവസാനിപ്പിച്ചു. ഇതിനിടെയാണ് തെരച്ചിലിനുള്ള സന്നദ്ധത വീണ്ടും മലേഷ്യ അറിയിച്ചത്. തെരച്ചില്‍ തുടരണമെന്ന യാത്രക്കാരുടെ കുടുംബങ്ങളുടെ ആവശ്യത്തിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. വിശ്വസനീയമായ തെളിവുമായി വന്നാല്‍ തെരച്ചില്‍ പുനരാരംഭിക്കാമെന്നും വിമാനം കണ്ടെത്തിയാല്‍ മാത്രമേ പ്രതിഫലം ലഭിക്കുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല