
സ്വന്തം ലേഖകൻ: ദല്‍ഹിയില്‍ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിനു നേരെ വെടിവെപ്പ്. രാജ്ഘട്ടിലേക്ക് നടന്ന സി.എ.എ വിരുദ്ധ മാര്‍ച്ചിനു നേരെയാണ് വെടിവെപ്പ്. മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിക്കു വെടിവെപ്പില്‍ പരിക്കേറ്റു. ഷാദത്ത് ആലത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്.
പൊലീസ് മാര്‍ച്ച് തടയുന്നതിനിടെ അപ്രതീക്ഷിതമായി ഒരാള്‍ മാര്‍ച്ചിനു നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അക്രമി വെടിവെച്ചത്. അക്രമി പൊലീസ് പിടിയിലായി. രാംപഥ് ഗോപാല്‍ എന്നയാളാണ് വെടിവെപ്പ് നടത്തിയത്.
ജാമിയ കോ.ഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് ജാമിയ മുതല്‍ രാജ്ഘട്ട് വരെ പൗരത്വ നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസറ്ററിനെതിരെയും മാര്‍ച്ച് സംഘടിപ്പിച്ചത്.
വിദ്യാര്‍ഥികള്‍ക്കു നേരെ വെടിവെയ്പ്പ് നടത്തിയ യുവാവ് യൂണിവേഴ്സിറ്റിയില്‍ എത്തിയത് ഫേസ്ബുക്ക് ലൈവ് നല്കിയ ശേഷമാണെന്ന് റിപ്പോർട്ടുകൾ. ‘രാം ഭക്ത് ഗോപാല്‍’ എന്ന പ്രൊഫൈലില്‍ നിന്നാണ് യുവാവ് ഫേസ്ബുക്ക് ലൈവ് നല്‍കുകയും പോസ്റ്റ് ഇടുകയും ചെയ്തത്.
പ്രതിഷേധകര്‍ക്ക് നേരെ വെടിവയ്ക്കാനെത്തിയ ഇയാള്‍ തൊട്ടുമുമ്പ് ‘എന്റെ അവസാനയാത്രയില്‍, എന്നെ കാവി വസ്ത്രം പുതയ്ക്കുക, ജയ് ശ്രീ റാം മുഴക്കുക’ എന്ന് പോസ്റ്റ് ചെയ്ത് കൊണ്ടാണ് എത്തിയത്.
‘ഷഹീന് ബാഘ് ഗെയിം അവസാനിക്കുന്നു’ എന്നും മറ്റൊരു പോസ്റ്റും ഇയാള്‍ ഇട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ജെവാര്‍ സ്വദേശിയാണ് 19 കാരനായ രാം ഗോപാല്‍. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
രാജ്ഘട്ടിലേക്ക് നടന്ന സി.എ.എ വിരുദ്ധ മാര്‍ച്ചിനു നേരെയാണ് ഇന്ന് വെടിവെപ്പ് നടന്നത്. മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിക്കു വെടിവെപ്പില്‍ പരിക്കേറ്റിരുന്നു. ഷാദത്ത് ആലത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അക്രമി വെടിവെച്ചത്. ദല്‍ഹി പൊലീസ് നോക്കി നില്‍ക്കെയായിരുന്നു സംഭവം.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ യൂണിവേഴ്സിറ്റിക്ക് പുറത്ത് പ്രതിഷേധിച്ചവര്‍ക്കുനേരെ യുവാവ് വെടിവെച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വെടിവെപ്പില്‍ ജാമിയ മിലിയ ഇസ്ലാമിയ വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു. ഇത്തരം നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹി പോലീസ് കമ്മീഷണറോട് താന്‍ സംസാരിച്ചിരുന്നു. കര്‍ശന നടപടി സ്വീകരിക്കാന്‍ അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി ട്വീറ്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല