1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2015

കളത്തില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാനായില്ലെങ്കില്‍ ബ്രാന്‍ഡ് മൂല്യത്തിന്റെ കാര്യത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് റെഡ് ഡെവിള്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ബ്രാന്‍ഡ് മൂല്യത്തിന്റെ കാര്യത്തില്‍ മില്യണ്‍ ഡോളര്‍ മാര്‍ക്ക് കടക്കുന്ന ആദ്യ ക്ലബ് എന്ന ഖ്യാതിയും ഇപ്പോള്‍ യുണൈറ്റഡിനാണ്. ബ്രാന്‍ഡ് മൂല്യത്തിന്റെ കാര്യത്തില്‍ ചെല്‍സിയും ആഴ്‌സണലുമൊക്കെ പിന്നോട്ട് പോയപ്പോഴാണ് യുണൈറ്റഡ് മില്യണ്‍ ഡോളര്‍ മാര്‍ക്ക് കടക്കുന്നത്.

ബ്രിട്ടീഷ് പത്രമായ ടെലഗ്രാഫില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം 1206 മില്യണ്‍ യുഎസ് ഡോളറാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബ്രാന്‍ഡ് വാല്യു. അതായത് ഏഴായിരം കോടി രൂപയ്ക്ക് മുകളില്‍. ഇത്രയും മൂല്യമുള്ള മറ്റൊരു ഫുട്‌ബോള്‍ ക്ലബും ഇപ്പോള്‍ നിലവിലില്ല.

മറ്റൊരു ടീമിനും ആകര്‍ഷിക്കാന്‍ കഴിയാത്ത തരത്തിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് ഡീലുകള്‍ ലഭിച്ചതാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വലിയ വിജയത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സീസണില്‍ ബ്രാന്‍ഡ് മൂല്യത്തില്‍ മൂന്നാം സ്ഥാനത്തായിരുന്ന യുണൈറ്റഡിന് ഈ സീസണിന്റെ തുടക്കത്തില്‍ മികച്ച ചില ഡീലുകള്‍ ലഭിച്ചതാണ് പട്ടികയില്‍ ഒന്നാമത് എത്താന്‍ കാരണം. ഷെവര്‍ലെറ്റുമായി 47 മില്യണ്‍ പൗണ്ടിന് ഒപ്പിട്ട ഷര്‍ട്ട് ഡീല്‍ ഒരു ഉദാഹരണം മാത്രം.

അടുത്ത 10 വര്‍ഷത്തേക്ക് അഡിഡാസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി ഒപ്പിട്ടിരിക്കുന്നത് 750 മില്യണ്‍ പൗണ്ടിന്റെ കരാറാണ്. ഈ സീസണില്‍ നിര്‍ണായകമായ മൂന്ന് കിരീടങ്ങള്‍ നേടിയ ബാഴ്‌സലോണ ആറാം സ്ഥാനത്ത് നില്‍ക്കുമ്പോഴാണ് മാഞ്ചസ്റ്റര്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്.

ഒന്നാം സ്ഥാനത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡും രണ്ടാം സ്ഥാനത്ത് ബയേണ്‍ മ്യൂണിക്കും മൂന്നാം സ്ഥാനത്ത് റയല്‍ മാഡ്രിഡുമാണ്. നാലും അഞ്ചും സ്ഥാനങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും, ചെല്‍സിയുമാണ്. എന്നാല്‍ യുണൈറ്റഡ് അല്ലാതെ മറ്റൊരു ക്ലബും ആയിരം മില്യണ്‍ തികച്ചിട്ടില്ല

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.