
സ്വന്തം ലേഖകൻ: യുകെയില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനമായി മികച്ച സ്‌കോളര്‍ഷിപ്പ് പ്രഖ്യാപനവുമായി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിങ്, മാത്സ് എന്നിവയില്‍ അഞ്ചോളം ബ്രിട്ടീഷ് കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പുകളാണ് മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. പെണ്‍കുട്ടികള്‍ സയന്‍സ് മേഖലയിലേക്ക് അധികമായി എത്തുകയെന്നതാണ് ലക്ഷ്യം. ട്യൂഷന്‍ഫീസ്, ഫ്‌ളൈറ്റ് ചാര്‍ജ്, വിസ , സ്‌റ്റൈഫന്റ് എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് സ്‌കോളര്‍ഷിപ്പ്. ബ്രിട്ടീഷ് കൗണ്‍സിലും ഇന്ത്യയുടെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പും ചേര്‍ന്നാണ് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
സാമ്പത്തിക സഹായത്തിന് അര്‍ഹരെന് തെളിയിക്കുന്ന രേഖകളും കോഴ്‌സിലേക്കുള്ള പ്രവര്‍ത്തി പരിചയം കാണിക്കുന്നതിനുള്ള തെളിവും ഉള്‍പ്പെടെയാണ് അപേക്ഷിക്കേണ്ടത്.അപേക്ഷിക്കാന്‍ യോഗ്യതയുള്ള വിദ്യാര്‍ത്ഥിനികള്‍ ഏപ്രില്‍ 10ന് മുമ്പായി അപേക്ഷ നല്‍കണമെന്ന് യൂണിവേഴ്‌സിറ്റി വ്യക്തമാക്കി.
പെണ്‍കുട്ടികളുടെ ഭാവിയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ശാസ്ത്ര സാങ്കേതിക മേഖലയിലേക്ക് സ്ത്രീകള്‍ എത്തിച്ചേരേണ്ടത് അനിവാര്യമാണ്. 2018 മുതല്‍ 180 ലേറെ ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്കാണ് യുകെയില്‍ സയന്‍സ് ടെക്‌നോളജി എഞ്ചിനീയറിങ് മാത്സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടാനായത്.
ഗവേഷകരില്‍ 30 ശതമാനം മാത്രമാണ് സ്ത്രീകളെന്നാണ് യുനെസ്‌കോയുടെ കണക്ക്. 30 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഉന്നത വിദ്യാഭ്യാസത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്. സ്ത്രീ വിദ്യാര്‍ത്ഥികളുടെ പ്രവേശനം വളരെ കുറവാണെന്നിരിക്കേയാണ് സ്‌കോളര്‍ഷിപ്പിലൂടെ അവരെ കൂടുതലായി ഉന്നത വിദ്യാഭ്യാസത്തിന് എത്തിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല