1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2017

സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്ക് ട്രക്ക് ആക്രമണം ഭീകരാക്രമണം തന്നെ, മുഖ്യ സൂത്രധാരന്‍ ഉസ്ബക്ക് കുടിയേറ്റക്കാരന്‍. മന്‍ഹാട്ടനില്‍ ബൈക്ക് പാത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി എട്ടു പേരെ കൊലപ്പെടുത്തിയത് സയ്ഫുള്ളോ ഹബീബുള്ളാവിച്ച് സയ്‌പോവ് (29) എന്ന ഉസ്‌ബെക്കിസ്ഥാനില്‍നിന്നുള്ള കുടിയേറ്റക്കാരനാണെന്നും ഇയാള്‍ക്ക് അമേരിക്കന്‍ പൗരത്വമില്ലെന്നും യുഎസ് അധികൃതര്‍ വ്യക്തമാക്കി. 2010 ലാണ് ഇയാള്‍ അമേരിക്കയിലെത്തിയത്. ഫ്‌ളോറിഡ, ഒഹായോ, ന്യൂ ജേഴ്‌സിയിലെ പാറ്റേഴ്‌സണ്‍ എന്നിവിടങ്ങളില്‍ ഇയാള്‍ താമസിച്ചിരുന്നു.

2013 മാര്‍ച്ചില്‍ ഉസ്‌ബെക്കുകാരിയായ നോസിമ ഒഡിലോവയെ സയ്‌പോവ് വിവാഹം ചെയ്തു. ആറു മാസമായി ഊബര്‍ ടാക്‌സി ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. സ്വന്തമായി ട്രക്ക് കമ്പനിയുള്ളയാളാണു സയ്‌പോവ്. എന്നാല്‍ പിക്ക് അപ്പ് ട്രക്ക് വാടകയ്‌ക്കെടുത്താണ് ഇയാള്‍ ആക്രമണം നടത്തിയത്. തിരക്കുള്ള ബൈക്ക് പാതയില്‍ ട്രക്ക് വേഗത്തില്‍ ഓടിക്കുകയായിരുന്നു. സൈക്കിള്‍ യാത്രക്കാരെയും കാല്‍നടക്കാരെയും ഇടിച്ചുവീഴ്ത്തി മുന്നോട്ടു പോയ ട്രക്ക് പിന്നീട് സ്‌കൂള്‍ ബസില്‍ ഇടിച്ചു.

ആക്രമണശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സയ്‌പോവിനെ പോലീസ് ഓഫീസര്‍ വെടിവച്ചു വീഴ്ത്തി. വയറ്റില്‍ വെടിയേറ്റ സയ്‌പോവിന് അടിയന്തര ശസ്ത്രക്രിയ നടത്തി. ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. സയ്‌പോവിനെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയ പ്രചാരണങ്ങളില്‍ ആകൃഷ്ടനായാണു സയ്‌പോവ് ആക്രമണം നടത്തിയതെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.