1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2017

സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്ക് ട്രക്ക് ആക്രമണത്തിന്റെ പഴി കുടിയേറ്റക്കാരുടെ തലയില്‍ ചാരി ട്രംപ്, കുടിയേറ്റ നിയമം കൂടുതല്‍ കര്‍ക്കശമാക്കും. ഉസ്ബക്ക് കുടിയേറ്റക്കാരനായ അക്രമിക്ക് യു.എസിലേക്ക് കടക്കാന്‍ വഴിയൊരുക്കിയത് സുതാര്യമായ വിസ നിയമങ്ങളാണെന്നും പ്രസിഡന്റ് ട്രംപ് കുറ്റപ്പെടുത്തി.

വിസ അനുവദിക്കേണ്ടവരെ അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന യു.എസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് എമിഗ്രേഷന്‍ സര്‍വിസസ് ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കണമെന്ന് ട്രംപ് ഏറെ നാളായി ആവശ്യപ്പെടുകയാണ്. എന്നാല്‍, ട്രംപിന്റെ ഹര്‍ജി തള്ളിയ കോടതി ഈ വര്‍ഷവും അതേ സമ്പ്രദായം തുടരാനാണ് ഉത്തരവിട്ടത്.

ലോട്ടറിയിലെന്ന പോലെ ഇടക്കിടെ ആളുകളെ തിരഞ്ഞെടുക്കുന്ന പദ്ധതിയാണിത്. വര്‍ഷം തോറും 55,000 പേര്‍ക്ക് വിസ (ഗ്രീന്‍ കാര്‍ഡ്) നല്‍കുകയാണ് ചെയ്യുന്നത്. അതേസമയം, ഡെമോക്രാറ്റുകളുടെ ലോട്ടറി സമ്പ്രദായം ഒഴിവാക്കി യോഗ്യത അടിസ്ഥാനത്തില്‍ മാത്രം വിസ നല്‍കണമെന്നാണ് ട്രംപിന്റെ വാദം. ന്യൂയോര്‍ക്ക് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുഎസിലേക്കുള്ള സന്ദര്‍ശകരുടെ വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ ആഭ്യന്തര വകുപ്പിനു നിര്‍ദേശം നല്‍കിയെന്നും ട്രംപ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.